WWE റിങ്ങിൽ തന്റെ ആറ്റിട്യൂഡ് കൊണ്ട് നിരവധി ആരാധകരെ സൃഷ്ടിച്ച വില്ലൻ ആണ് റാണ്ടി ഓർട്ടൺ. തന്റെ തന്റെ ഡബ്ല്യുഡബ്ല്യുഇ കരിയറിൽ ഉടനീളം ഒരുപാട് ക്ലാസിക് കഥാ സന്ദർഭങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട് അദ്ദേഹംഎന്നിരുന്നാലും, തന്റെ വിവാദമായ പല ടിവി ആംഗിളുകളിലും അദ്ദേഹത്തിന് താൽപ്പര്യം ഇല്ലായിരുന്നു. അതിലൊന്നാണ് 2006-ലേ നോ വേ ഔട്ട് എന്ന പേരിൽ റെയ് മിസ്റ്റീരിയോയുമായി നടന്നത്.

ആഡ് ഫ്രീ ഡോട്ട് കോമിലെ ‘കുർട്ട് ആംഗിൾ ഷോ’യുടെ ഏറ്റവും പുതിയ എപ്പിസോഡിനിടെ, പ്രത്യേക അതിഥി ആയി എത്തിയ റാണ്ടി ഓർട്ടൺ ആ സംഭവത്തിന്റെ സ്റ്റോറി ലൈനിൽ താൻ ഒട്ടും സംതൃപ്തൻ അല്ലായിരുന്നു വെളിപ്പെടുത്തി. 100 ശതമാനം തനിക്ക് യോജിക്കാൻ കഴിയാത്ത ഒന്നായിരുന്നു അതെന്നാണ് റാണ്ടി ഓർട്ടൺ പറഞ്ഞത്.
അക്കാലത്ത് എഡ്ഡി ഗ്വെറോയുടെ മരണത്തിന് ശേഷം റസ്സലിങ് ലോകം വല്ലാത്ത ഒരു പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുക ആയിരുന്നു, ആ സമയം ഗ്വെറേറോയുടെ മരണം കഥാ സന്ദർഭത്തിൽ ഉപയോഗിക്കാൻ ഡബ്ല്യുഡബ്ല്യുഇ വിവാദ പരമായ ഒരു തീരുമാനം തീരുമാനം എടുത്തു.
ഡാനിയേൽ ബ്രയാനും റോമൻ റെയിൻസും തമ്മിൽ മരണപ്പോര്
എഡ്ഡി ഗ്വെറോയെക്കുറിച്ച് റാണ്ടി ഓർട്ടൺ നിരവധി മോശം അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു കൊണ്ടുള്ള ഒരു തരത്തിൽ ഉള്ള സ്റ്റോറി ലൈൻ ആയിരുന്നു അത്. ഇത് നോ വേ ഔട്ട് എന്നു പേരിട്ട ഇവന്റിനെ കുറിച്ച് നടന്ന ചർച്ചകളുടെ ചൂട് വർദ്ധിപ്പിച്ചു.

എന്നാൽ എഡ്ഡി ഗ്വെറോയെ കഥാ സന്ദർഭത്തിൽ ഉപയോഗിക്കുന്നത് തനിക്ക് യോജിക്കാൻ കഴിയുക ഇല്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മത്സരത്തിന്റെ ചൂട് വർധിപ്പിക്കാൻ ഇതൊക്കെ അത്യാവശ്യം ആണെന്നും അതിൽ തെറ്റൊന്നും ഇല്ലെന്നും റേ മിസ്റ്റീരിയോ റാണ്ടി ഓർട്ടന് ഉറപ്പ് നൽകി.
ഷോയുടെ പ്രൊഫഷണൽ ക്രിയേറ്റീവ് സൈഡിനെക്കുറിച്ചുള്ള റേയുടെ അഭിപ്രായം ആവർത്തിച്ച വിക്കി ഗ്വെറോയുടെ അനുഗ്രഹവും ഓർട്ടണിനും മിസ്റ്റീരിയോയ്ക്കും ഉണ്ടായിരുന്നു.
മാർക്ക് ഹെൻട്രി തിരിച്ചു വരുന്നു പഴതിനെക്കാൾ കരുത്തനായി
“100% ഇത് സുഖകരമല്ലായിരുന്നു. ഇത് എഡ്ഡിക്ക് ഇഷ്ടപ്പെടുമായിരുന്നുവെന്ന് റേ എനിക്ക് ഉറപ്പുനൽകി, എന്നിട്ടും റേയും ഞാനും വിക്കിയുടെ അടുത്തേക്ക് പോയി, വിക്കി ഞങ്ങൾക്ക് അനുഗ്രഹം നൽകി. അവർ പറഞ്ഞു, എഡ്ഡി WWE യെ സഹായിക്കാൻ ആഗ്രഹിക്കുമായിരുന്നു ഈ രീതിയിൽ, അയാളുടെ മരണം ഏതെങ്കിലും വിധത്തിൽ ബിസിനസിനെ സഹായിക്കാൻ കഴിയുമായിരുന്നെങ്കിൽ; ഞങ്ങൾ അത് ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുമായിരുന്നു, ”ഓർട്ടൺ പറഞ്ഞു.

ഒരു പെർഫോമർ എന്ന നിലയിൽ താൻ മികച്ച രീതിയിൽ എല്ലാം ചെയ്‌തു, പക്ഷെ ഒരു ചതിയന്റെ പരിവേഷവും വെറുപ്പും തനിക്ക് അതിലൂടെ ലഭിച്ചു എന്നും അത് തന്നെ വല്ലാതെ വേട്ടയാടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് നേട്ടം ഉണ്ടായിരുന്നു എങ്കിൽ പോലും തനിക്ക് തന്റെ സുഹൃത്തുക്കളെ പോലും നഷ്ടപ്പെട്ട അവസ്ഥ ഉണ്ടായിരുന്നു എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.