in

LOVELOVE OMGOMG LOLLOL CryCry AngryAngry

മെസ്സി, മോഡ്രിച്, ബ്രൂണോ, ഡി ബ്രൂയ്നെ, പെഡ്രി.. ആര് നേടും 2021-ലെ IFFHS മികച്ച പ്ലേമേക്കർ അവാർഡ്…

എങ്കിലും കെവിൻ ഡി ബ്രൂയ്നെ, ലൂക്ക മോഡ്രിച്, ബ്രൂണോ ഫെർണാണ്ടസ്, പെഡ്രി പോലെയുള്ള വേൾഡ് ക്ലാസ്സ്‌ താരങ്ങൾ ഈ അവാർഡിനുള്ള ലിസ്റ്റിൽ ഉള്ളതിനാൽ 2021ലെ ഏറ്റവും മികച്ച പ്ലേമേക്കർ അവാർഡ് ആര് നേടും എന്നത് കാത്തിരുന്നു

Modric and Messi

IFFHS പുരുഷന്മാരുടെ വേൾഡ് ബെസ്റ്റ് പ്ലേമേക്കർ 2021 അവാർഡിന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ്, റിയൽ മാഡ്രിഡിന്റെ ക്രോയേഷ്യൻ മിഡ്‌ഫീൽഡർ ലൂക്കാ മോഡ്രിച്ച് അർജന്റീനയുടെ PSG സൂപ്പർ താരം ലയണൽ മെസ്സി, മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം താരം കെവിൻ ഡി ബ്രൂയ്നെ തുടങ്ങിയ വമ്പന്മാർ നോമിനേഷൻ ചെയ്യപ്പെട്ടു .

ഈ ശ്രദ്ധേയമായ ബഹുമതിക്കുള്ള ഷോർട്ട്‌ലിസ്റ്റിൽ ബാഴ്‌സലോണയുടെ സ്പാനിഷ് മിഡ്‌ഫീൽഡർ പെഡ്രി, ചെൽസിയുടെ മേസൻ മൗണ്ട്, പോർച്ചുഗീസ് താരം സെർജിയോ ഒലിവേര, ടോട്ടൻഹാം താരം എമിലി ഹോജ്ബർഗ് എന്നിവർ കൂടി ഉൾപ്പെടുന്നു .

Modric and Messi

2019ൽ ഉൾപ്പെടെ നാല് തവണ ലയണൽ മെസ്സി ഈ അവാർഡ് നേടിയിട്ടുണ്ട്.
ഈ സീസണിൽ ഫ്രഞ്ച് ടീമിന്റെ പ്ലേമേക്കർ ആകുന്നതിൽ പിഎസ്ജി താരം ഇതുവരെ ഒരു അസിസ്റ്റ് എടുക്കുകയോ വലിയ പങ്ക് വഹിക്കുകയോ ചെയ്തിട്ടില്ല, എന്നാൽ കഴിഞ്ഞ സീസണിൽ ബാഴ്സക്കൊപ്പവും 2021 കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീനക്കൊപ്പം അവാർഡുകൾ വാരികൂട്ടിയ ലയണൽ മെസ്സി ഈ അവാർഡ് നേടാൻ സാധ്യത ഏറെ കൽപ്പിക്കപെടുന്നു .

എങ്കിലും കെവിൻ ഡി ബ്രൂയ്നെ, ലൂക്ക മോഡ്രിച്, ബ്രൂണോ ഫെർണാണ്ടസ്, പെഡ്രി പോലെയുള്ള വേൾഡ് ക്ലാസ്സ്‌ താരങ്ങൾ ഈ അവാർഡിനുള്ള ലിസ്റ്റിൽ ഉള്ളതിനാൽ 2021ലെ ഏറ്റവും മികച്ച പ്ലേമേക്കർ അവാർഡ് ആര് നേടും എന്നത് കാത്തിരുന്നു കാണാം.

അത് സഞ്ജുവിന്റെ പ്രതികരമായിരുന്നു, കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച പ്രതികാരം…

ആസ്റ്റൺ വില്ലയെ നയിക്കാൻ സ്റ്റീവൻ ജെറാർഡ്…