in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഖത്തറിന് ടിക്കറ്റ് എടുക്കാൻ റൊണാൾഡോ, ചരിത്രനേട്ടത്തിന് അരികെ മെസ്സി..

ഉറുഗ്വായുടെ എതിരാളികൾ ചിലിയാണ്. ബ്രസീലും നാളെ പുലർച്ചെ അഞ്ചു മണിക്ക് ബൊളീവിയ നേരിടും. ലോകകപ്പ് യോഗ്യത ഉറപ്പാക്കാൻ ലേവേണ്ടോസ്കിയുടെ പോളണ്ട് പുലർച്ചെ 12.15 ന്ന് സ്വീഡനെ നേരിടും.സലായുടെ ഈജിപ്റ്റ് മാനേയുടെ സെനഗലിനെ ഇന്ന് രാത്രി 10:30 ക്ക് നേരിടും.

ഫുട്ബോൾ ആരാധകർക്ക് ആവേശം കൊള്ളിക്കുന്ന ഒരു കൂട്ടം മത്സരങ്ങളാണ് ഇന്ന് കാത്തിരിക്കുന്നത്. ഖത്തറിന് ടിക്കറ്റ് എടുക്കാൻ റൊണാൾഡോയും ചരിത്രനേട്ടം സ്വന്തമാക്കാൻ മെസ്സിയും ഇന്നിറങ്ങും.

ലോകകപ്പ് യോഗ്യത പ്ലേ ഓഫ്‌ ഫൈനലിൽ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയെ തോൽപ്പിച്ചു വന്ന നോർത്ത് മാസിഡോണിയാണ് പോർച്ചുഗലിന്റെ എതിരാളികൾ. മത്സരം ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.15 ന്ന് ആരംഭിക്കും. പോർച്ചുഗലിനാണ് മുൻ തൂക്കമെന്ന് സൂപ്പർ താരം റൊണാൾഡോ വ്യക്തമാക്കി.

മറ്റൊരു സൂപ്പർ താരമായ ലയണൽ മെസ്സി നാളെ പുലർച്ചെ അഞ്ചു മണിക്ക് ഇക്കോഡ്വറിനെ നേരിടുമ്പോൾ മെസ്സിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടമാണ്.ഒരു ഗോൾ നേടിയാൽ ലാറ്റിൻ അമേരിക്കൻ വേൾഡ് കപ്പ്‌ യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് മെസ്സിക്ക് സ്വന്തം. നിലവിൽ 28 ഗോൾ വീതം നേടി മെസ്സിയും സുവാരെസുമാണ് ഈ റെക്കോർഡിൽ ഒപ്പത്തിന് ഒപ്പം.

സുവാരെസിനും നാളെ മത്സരം ഉണ്ട്. ഉറുഗ്വായുടെ എതിരാളികൾ ചിലിയാണ്. ബ്രസീലും നാളെ പുലർച്ചെ അഞ്ചു മണിക്ക് ബൊളീവിയ നേരിടും.

ലോകകപ്പ് യോഗ്യത ഉറപ്പാക്കാൻ ലേവേണ്ടോസ്കിയുടെ പോളണ്ട് പുലർച്ചെ 12.15 ന്ന് സ്വീഡനെ നേരിടും.സലായുടെ ഈജിപ്റ്റ് മാനേയുടെ സെനഗലിനെ ഇന്ന് രാത്രി 10:30 ക്ക് നേരിടും.

ചരിത്രം തിരുത്തി യുവ താരം..

സഹൽ യൂറോപ്യൻ ക്ലബ്ബിലേക്കോ??