ബാലൻ ഡിയോർ ബെൻസിമക്ക് തന്നെ നൽകണമെന്ന് ലയണൽ മെസ്സി. ലോക ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ബാലൻ ഡിയോർ നേടിയ താരമാണ് മെസ്സി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ബെൻസിമ വളരെ മികച്ച രീതിയിൽ തന്നെയാണ് കളിക്കുന്നത്.അതിൽ ഒരു സംശയവുമില്ല.അത് കൊണ്ട് തന്നെ ഈ സീസണിൽ ബെൻസിമയല്ലാതെ ബാലൻ ഡിയോറിന് വേറെ അർഹനില്ല.
മാഡ്രിഡിലും മികച്ച ടീം ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കളിച്ചിരുന്നു.ഞങ്ങൾക്കെതിരെ അവർ ഒരു മികച്ച ഗോൾ നേടി. ആ ഗോളാണ് കളി മാറ്റിയത്.
അർജന്റീനയുടെ ലോകകപ്പ് സാധ്യതകളെ പറ്റി മെസ്സി പ്രതികരിച്ചത് ഇങ്ങനെയാണ്. അർജന്റീന മികച്ച ടീമാണ്. ഏതു എതിരാളികളെ തോല്പിക്കാൻ കഴിവുള്ള ടീമാണ് ഞങ്ങൾ. തങ്ങൾക്ക് ഏതു ടീമിനെയും തോൽപ്പിക്കാൻ കഴിയുമെന്ന് മെസ്സി കൂട്ടിച്ചേർത്തു