2021ലെ ബാലൺ ഡി ഓർ പുരസ്‌കാര ജേതാവ് അർജന്റീന നായകൻ ലയണൽ മെസ്സിയാണെന്നും ഈ കാര്യം ബാലൻ ഡി ഓർ പുരസ്‌കാരം നൽകുന്ന ഫ്രാൻസ് ഫുട്ബോൾ മെസ്സിയെ അറിയിച്ചിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസങ്ങളിൽ പോർച്ചുഗീസ് മാധ്യമമായ RTP സ്‌പോർട് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ഇവരെ ഉദ്ധരിച്ചുകൊണ്ട് പല പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി.
എന്നാൽ, ലയണൽ മെസ്സി പുരസ്‌കാരം ഉയർത്തുമെന്ന് താരത്തെ ഞങ്ങൾ അറിയിച്ചിട്ടില്ലെന്നും ഈ റിപ്പോർട്ടുകൾ തെറ്റാണെന്നും പറഞ്ഞു കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് ഫ്രാൻസ് ഫുട്ബോൾ എഡിറ്റർ ഇൻ ചീഫ് ആയ പാസ്കൽ ഫെറെ ആണ് .
നേരത്തെ ആറ് ബാലൺ ഡി ഓറുകൾ നേടിയ 34 കാരനായ ലയണൽ മെസ്സി , ഈ വർഷത്തെ ബാലൻ ഡി ഓർ അവാർഡ് നേടാൻ സാധ്യതയുള്ളവരിൽ മുന്നിൽ തന്നെയാണ്.
ഏഴാമത്തെ ബാലൺ ഡി ഓർ നേടാനുള്ള ശ്രമത്തിൽ ബാഴ്‌സലോണ ഇതിഹാസം കടുത്ത മത്സരത്തെയാണ് ഈ വർഷം അഭിമുഖീകരിക്കുന്നത്.പ്രധാനമായും റോബർട്ട് ലെവൻഡോസ്കി,കരീം ബെൻസേമ,ജോർജിഞ്ഞോ എന്നിവരാണ് മെസ്സിയെ കൂടാതെ ബാലൻ ഡി ഓർ നേടാൻ സാധ്യതയുള്ളവർ.
പോർച്ചുഗീസ് മാധ്യമമായ RTP സ്‌പോർടിന്റെ റിപ്പോർട്ടുകൾ പ്രകാരം , 2021 ലെ ബാലൻ ഡി ഓർ അവാർഡ് മെസ്സി നേടുമെന്ന് ബാലൺ ഡി ഓർ സംഘാടകർ മെസിയെ അറിയിച്ചിരുന്നു എന്നാണ് RTP സ്‌പോർട് പറഞ്ഞത്.
എന്നാൽ, ഫ്രാൻസ് ഫുട്ബോൾ എഡിറ്റർ-ഇൻ-ചീഫ് പാസ്കൽ ഫെറെ 2021 ലെ ബാലൻ ഡി ഓർ അവാർഡ് മെസ്സി നേടുമെന്ന് ബാലൺ ഡി ഓർ സംഘാടകർ മെസിയെ അറിയിച്ചിരുന്നു എന്ന വാർത്ത റിപ്പോർട്ട് ചെയ്തവരെ “ബിഗ് ബ്ലഫ്” എന്നാണ് വിളിച്ചത് .
അദ്ദേഹം കഴിഞ്ഞ ദിവസം ജർമ്മൻ പത്രമായ ബിൽഡിനോട് സംസാരിക്കുമ്പോൾ പറഞ്ഞത് : “കഴിഞ്ഞ 10 ദിവസങ്ങളിൽ ഞങ്ങൾ കണ്ട ഒരുപാട് bull***t ആണ് അത്, ഒരു ബിഗ് ബ്ലഫ്.”
എന്തായാലും, ഈ മാസം നവംബർ 29-ന് ഫ്രാൻസിലെ പാരിസിൽ വെച്ച് നടക്കുന്ന പുരസ്‌കാര ചടങ്ങിലാണ് ഈ വർഷത്തെ ബാലൻ ഡി ഓർ ഫ്രാൻസ് ഫുട്ബോൾ നൽകുക. സൂപ്പർ താരങ്ങളുടെ മികച്ച പോരാട്ടം നടക്കുന്ന ഈ വർഷത്തെ ബാലൻ ഡി ഓർ നേടുമെന്നത് കണ്ടറിയണം.