രണ്ട് ക്ലബ്ബുകളും വ്യത്യസ്ത ലീഗുകളിലും രാജ്യങ്ങളിലും കളിക്കുന്നുണ്ടെങ്കിലും, എഫ്‌സി ബാഴ്‌സലോണയും പാരീസ് സെന്റ് ജെർമെയ്‌നും തമ്മിലുള്ള മത്സരം ആഴത്തിലുള്ളതാണ്.
2017 ലെ യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ആദ്യ പാദ മത്സരത്തിൽ മികച്ച വിജയം നേടി ക്വാർട്ടർ ഫൈനൽ എകദേശം ഉറപ്പിച്ച PSG-യെ , 6-1 എന്ന വലിയ സ്കോറിന്റെ രണ്ടാം പാദ വിജയത്തിന് ശേഷം സ്പാനിഷ് ടീം ചാമ്പ്യൻസ് ലീഗിൽ മുന്നേറിയ മത്സരങ്ങൾ ഇന്നും ഒരു ബാഴ്സ-PSG ആരാധകനും മറന്നു കാണില്ല.
അതിനുശേഷം, ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിനെ ഫുട്ബോൾ ചരിത്രത്തിലെ റെക്കോർഡ് തുകയായ 222 മില്യൺ റിലീസ് ക്ലോസ് അടച്ചുകൊണ്ട് PSG തങ്ങളുടെ ടീമിലേക്ക് എത്തിച്ചു .
എന്നാൽ, വീണ്ടും 2021 ൽ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 മത്സരത്തിൽ ബാഴ്സലോണ-PSG മത്സരമെത്തി. PSG ബാഴ്സലോണയെ 5-2 എന്ന മാർജിനിൽ പരാജയപ്പെടുത്തി മുന്നേറി , തുടർന്ന് ഈ സമ്മറിൽ ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സിയെ PSG സൈൻ ചെയ്തു.
എന്നിരുന്നാലും, ഈ മുറിവുകൾ ബാഴ്‌സലോണ പിന്തുണക്കാരുടെ മനസ്സിൽ ഇപ്പോഴും പുതുമയുള്ളതാണ്. കൂടാതെ, കഴിഞ്ഞ ദിവസം ബാഴ്സലോണ തങ്ങളുടെ പുതിയ മാനേജരായ സാവി ഹെർണാണ്ടസിനെ അവതരിപ്പിക്കുമ്പോൾ, ബാഴ്സയെ പിന്തുണക്കുന്ന ഒരു വിഭാഗം PSG-ക്കെതിരെ “P**a PSG” (F**k PSG) ജപിക്കാൻ തുടങ്ങി.