in ,

LOVELOVE

മലയാളി കരുത്തായി തമ്പി, മുംബൈക്ക് ഒരിക്കൽ കൂടി ആദ്യ മത്സരത്തിൽ തോൽവി

മലയാളി കരുത്തായി ബേസിൽ തമ്പി. ദൈവത്തിന്റെ പോരാളികൾ ഒരിക്കൽ കൂടി തോറ്റു കൊണ്ട് തുടങ്ങി. ഡൽഹിയോട് തോൽവി രുചിച്ചത് നാലു വിക്കറ്റിന്.

മലയാളി കരുത്തായി ബേസിൽ തമ്പി. ദൈവത്തിന്റെ പോരാളികൾ ഒരിക്കൽ കൂടി തോറ്റു കൊണ്ട് തുടങ്ങി. ഡൽഹിയോട് തോൽവി രുചിച്ചത് നാലു വിക്കറ്റിന്.

ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷബ്‍ പന്ത് മുംബൈ ഇന്ത്യൻസിനെ ബാറ്റിംഗിന് അയച്ചു. ആദ്യ ഓവറുകളിൽ കൂറ്റൻ അടികൾ കൊണ്ട് കളം വാണ കിഷനും രോഹിത്തും പന്തിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചു.

രോഹിത്തിനെ പുറത്താക്കി കുൽദീപ് ബ്രേക്ക്‌ ത്രൂ നൽകിയെങ്കിലും കിഷനെ തടയാൻ അത് മതിയാവുമായിരുന്നില്ല.81 റൺസ് നേടി കിഷൻ മുമ്പിൽ നിന്ന് നയിച്ചപ്പോൾ മുംബൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 177 റൺസ്.ഡൽഹിക്ക് വേണ്ടി കുൽദീപ് മൂന്നും ഖലീൽ രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് വേണ്ടി സൈഫേർട്ടും പ്രിത്വി ഷായും മികച്ച തുടക്കമാണ് നൽകിയത്.മലയാളി താരം ബേസിൽ തമ്പിയും മുരുഗൻ അശ്വിനും മധ്യ ഓവറുകളിൽ വിക്കറ്റ് നേടിയതോടെ ഡൽഹി 72 ന്ന് 5 എന്നാ നിലയിൽ തകർന്നു.

പക്ഷെ ടാക്കൂറും ലളിത് യാദവും തോൽക്കാൻ ഒരുക്കമായിരുന്നില്ല. തമ്പിയെ ഒരിക്കൽ കൂടി പന്ത് ഏല്പിച്ച രോഹിത്തിൻ തെറ്റിയില്ല. താക്കൂർ പുറത്ത്.നാലു ഓവറിൽ 35 റൺസ് വിട്ട് കൊടുത്ത് മൂന്നു വിക്കറ്റാണ് തമ്പി നേടിയത്.

പക്ഷെ ലളിത് യാദവും അക്സർ പട്ടേലും ഡൽഹിയെ വിജയ തീരത്ത് എത്തിച്ചു. അക്സർ 38 റൺസും ലളിത് 48 റൺസും നേടി.

ഇതാര് മുംബൈ ഇന്ത്യൻസ് ധോണിയോ ഹെലികോപ്റ്റർ ഷോട്ടുമായി ഇഷാൻ കിഷൻ…

കഴിഞ്ഞ സീസണിൽ എവിടെ നിർത്തിയോ അവിടെന്ന് തുടങ്ങി ഫാഫ് ഡ്യൂ പ്ലസ്സിസ്