in ,

LOVELOVE LOLLOL AngryAngry

മുംബൈ ആരാധകരുടെ ആശങ്കയും കൊൽക്കത്ത ആരാധകരുടെ പ്രതീക്ഷയും ഇതാണ്..

മുംബൈ ഇന്ത്യൻസ് ആരാധകരുടെ ആശങ്കയും കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സ് ആരാധകരുടെ പ്രതീഷയും എന്താണെന്ന് നമുക്ക് പരിശോധിക്കാം. പരിക്കിൽ നിന്ന് മുക്തനായ സൂര്യ കുമാർ യാദവ് ഇന്നത്തെ മത്സരത്തിൽ കളിക്കാൻ സാധ്യത കുറവാണെന്നൊള്ളതാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യത്തെ ആശങ്ക.

മുംബൈ ഇന്ത്യൻസ് ആരാധകരുടെ ആശങ്കയും കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സ് ആരാധകരുടെ പ്രതീഷയും എന്താണെന്ന് നമുക്ക് പരിശോധിക്കാം.

പരിക്കിൽ നിന്ന് മുക്തനായ സൂര്യ കുമാർ യാദവ് ഇന്നത്തെ മത്സരത്തിൽ കളിക്കാൻ സാധ്യത കുറവാണെന്നൊള്ളതാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യത്തെ ആശങ്ക. മറുവശത്തു ക്വാറന്റൈൻ പുറത്താക്കി തിരിച്ചെത്തുന്ന കമ്മിൻസ് കൊൽക്കത്തക്ക്‌ നേട്ടമാണ്.

മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും വലിയ പ്രതീക്ഷയായ കിഷന് ഏറ്റവും വലിയ പോരാട്ടം നേരിടേണ്ടി വരുന്നത് കമ്മിൻസിൽ നിന്നാവും.കിഷൻ ഇന്നേവരെ ആകെ അഞ്ചു പന്തുകളാണ് കമ്മിൻസിന്റെ നേരിട്ടുള്ളത്. അതിൽ മൂന്നു തവണയും അദ്ദേഹം കമ്മിൻസിന് വിക്കറ്റ് നൽകി.

കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സിനെതിരെ 1000 റൺസ് നേടിയ താരമാണ് രോഹിത്. പക്ഷെ നരൈൻ വെച്ച് മറു തന്ത്രം കൊൽക്കത്ത മെനയുമെന്നാണ് കരുതപ്പെടുന്നത്.7 തവണയാണ് രോഹിത് നരേൻ വിക്കറ്റ് നൽകി മടങ്ങിയിട്ടുള്ളത്.

ഇരു ടീമുകളുടെയും സാധ്യത ഇലവൻ കൂടി ചുവടെ ചേർക്കുന്നു.

മുംബൈ ഇന്ത്യൻസ്: 1 രോഹിത് ശർമ്മ (ക്യാപ്റ്റൻ), 2 ഇഷാൻ കിഷൻ (WK), 3 സൂര്യകുമാർ യാദവ്/അൻമോൽപ്രീത് സിംഗ്, 4 തിലക് വർമ്മ, 5 കീറോൺ പൊള്ളാർഡ്, 6 ടിം ഡേവിഡ്, 7 ഡാനിയൽ സാംസ്, 8 എം അശ്വിൻ, 9 ടൈമൽ മിൽസ്, 10 ജയദേവ് ഉനദ്കട്ട്/ബേസിൽ തമ്പി, 11 ജസ്പ്രീത് ബുംറ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: 1 വെങ്കിടേഷ് അയ്യർ, 2 അജിങ്ക്യ രഹാനെ, 3 ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), 4 നിതീഷ് റാണ, 5 ഷെൽഡൻ ജാക്‌സൺ, 6 ആന്ദ്രെ റസൽ, 7 സുനിൽ നരെയ്ൻ, 8 ടിം സൗത്തി, 9 പാറ്റ് കമ്മിൻസ്, 10 ഉമേഷ് യദുൻ, ചക്രവർത്തി11

യുവ താരങ്ങൾക്ക് അയാളെ പേടിയായിരുന്നു, കോഹ്ലി ഇതിഹാസ താരത്തിനെ പുറത്താക്കാനുളള കാരണം പുറത്ത് വന്നു…

എന്നും ധോണിയുടെ നിഴലിൽ നിർത്തി ഒതുക്കാൻ ശ്രമിക്കുമ്പോഴും അയാൾ പലതവണ തെളിയിച്ചതാണ് അയാളിലെ ഫിനിഷറെ