കോവിഡ് -19 പ്രതിസന്ധി ഇന്ത്യയിൽ രൂക്ഷമാകുമ്പോൾ ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ “കൈയിൽ രക്തക്കറയുണ്ടെന്നു” മുൻ ടെസ്റ്റ് ക്രിക്കറ്റ് താരവും നിലവിൽ കമന്റേറ്റർ കൂടി ആയ മൈക്കൽ സ്ലേറ്റർ ആരോപിച്ചു.
ഓസ്‌ട്രേലിയക്കാരെ നാട്ടിലേക്ക് മടങ്ങുന്നത് താൽക്കാലികമായി തടയുകയെന്ന സർക്കാരിന്റെ നയം “അപമാനമാണ്” എന്ന് ഐപിഎല്ലിനെക്കുറിച്ച് ഉള്ള കമന്റ്റി പറയാൻ ഇന്ത്യയിലെത്തിയ സ്ലേറ്റർ തിങ്കളാഴ്ച രാത്രി ഒരു ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു.
കോവിഡ് കേസുകൾ വർദ്ധിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ മെയ് 15 വരെ മോറിസൺ സർക്കാർ നിരോധിച്ചു. തിരികെ നാട്ടിലേക്ക് എത്താൻ ശ്രമിക്കുന്ന പൗരന്മാർക്ക് കനത്ത പിഴയോ ജയിലോ പോലും ഉൾപ്പെടുന്ന ശിക്ഷകൾ ആണ് നൽകുന്നത്.
നിരോധനം നിലവിൽ വന്നതിനുശേഷം ഓസ്‌ട്രേലിയയിലേക്ക് മടങ്ങാൻ വഴിയില്ലാതെ മാലദ്വീപിലേക്ക് പറന്ന സ്ലാറ്റർ, ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന സഹ പൗരന്മാരെ അവരുടെ സർക്കാർ അവഗണിക്കുകയാണെന്ന് പറഞ്ഞു.
നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ പാപത്തിന്റെ രക്തക്കറ സ്കോട്ട് മോറിസണിന്റെ കയ്യിൽ ആയിരിക്കും എന്ന് മിച്ചൽ സ്‌ലേറ്റർ പറഞ്ഞു.