in

OMGOMG

മൗറീനോയും റൊണാൾഡോയും വീണ്ടും ഒന്നിക്കുന്നു എന്ന് റിപ്പോർട്ടുകൾ..

മുമ്പ് റയൽ മാഡ്രിഡിൽ തന്റെ പരിശീലകനയായിരുന്ന മൗറീനോയാണ് ഇപ്പോൾ റോമായുടെ പരിശീലകൻ. അത് കൊണ്ട് തന്നെ താരം റോമയിലേക്ക് ചേക്കേറുമെന്ന് കരുതപ്പെടുന്നു. റോമക്ക്‌ ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തത് കൊണ്ട് തന്നെ ഈ ട്രാൻസ്ഫർ നീക്കം നടക്കാൻ സാധ്യതയില്ല.

കഴിഞ്ഞ ദിവസമാണ് റൊണാൾഡോ യുണൈറ്റഡിൽ തുടരാൻ താല്പര്യപെടുന്നില്ലെന്ന് രീതിയിൽ വാർത്തകൾ പുറത്ത് വന്നത്.താരം ബയേൺ മ്യുണിക്കില്ലേക്ക് ചേക്കേറുമെന്ന തരത്തിലും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബയേൺ ഡയറക്ടർ വ്യക്തമാക്കിയിരുന്നു.

എറിക് ടെൻ ഹാഗിന് കീഴിൽ റൊണാൾഡോ യുണൈറ്റഡിൽ തുടരില്ല എന്നാ തരത്തിൽ നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. പക്ഷെ ഈ വാർത്തകളെ നിഷേധിച്ചു കൊണ്ട് ഇരുവരും രംഗത്ത് എത്തിയിരുന്നു. ടെൻ ഹാഗിന് താല്പര്യം ഉണ്ടെങ്കിൽ താൻ യുണൈറ്റഡിൽ തുടരുമെന്ന് റൊണാൾഡോ വ്യക്തമാക്കിയിരുന്നു.

എന്നാൽ റൊണാൾഡോ തന്റെ ടീമിലെ അഭിവാജ്യ ഘടകമായിരിക്കുമെന്ന് ടെൻ ഹാഗ് കൂടി വ്യക്തമാക്കിയതോടെ റൊണാൾഡോ യുണൈറ്റഡ് വിടില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. പക്ഷെ ട്രാൻസ്ഫർ മാർക്കറ്റിലെ യുണൈറ്റഡിന്റെ പതിഞ്ഞ താളമാണ് ഇപ്പോൾ താരത്തെ ചൊടിപ്പിച്ചിരിക്കുന്നത്. താരത്തിന് വേണ്ടി ഇറ്റാലിയൻ വമ്പനമാരായ റോമാ വല വിരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

മുമ്പ് റയൽ മാഡ്രിഡിൽ തന്റെ പരിശീലകനയായിരുന്ന മൗറീനോയാണ് ഇപ്പോൾ റോമായുടെ പരിശീലകൻ. അത് കൊണ്ട് തന്നെ താരം റോമയിലേക്ക് ചേക്കേറുമെന്ന് കരുതപ്പെടുന്നു. റോമക്ക്‌ ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തത് കൊണ്ട് തന്നെ ഈ ട്രാൻസ്ഫർ നീക്കം നടക്കാൻ സാധ്യതയില്ല.

ഇന്ത്യൻ ഫുട്ബോളിൽ വീണ്ടും പ്രശ്നങ്ങൾ..

പോഗ്ബയുടെ ആദ്യ പ്രതികരണമെത്തി..