in

ഇന്റർനാഷണൽ ക്രിക്കറ്റിനോട് വിടചൊല്ലി പാകിസ്താന്റെ ‘പ്രൊഫസർ’

പാകിസ്താന്റെ ‘പ്രൊഫസർ’ ഇന്റർനാഷണൽ ക്രിക്കറ്റ് മതിയാക്കുന്നു. വെറ്ററൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ് 41 ാം വയസിൽ ആണ് തന്റെ 18 വർഷം നീണ്ട ഇന്റർനാഷണൽ കരിയറിന് തിരശ്ശീല ഇടുന്നത്. 2018 ൽ ടെസ്റ്റിൽ നിന്നും 2019 ൽ ഏകദിനത്തിൽ നിന്നും വിരമിച്ച ഹഫീസ് ടിട്വന്റി ക്രിക്കറ്റിൽ മാത്രമാണ് തുടർന്നത്. ലോകകപ്പോടെ നിർത്താനാണ് പ്ലാൻ എന്ന് പണ്ടെ അറിയിച്ചിരുന്നു എങ്കിലും ഇപ്പോഴാണ് ഓഫീഷ്യൽ തീരുമാനം എത്തിയത്. പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രസ് റിലീസിൽ ആണ് വിരമിക്കൽ തീരുമാനം അറിയിച്ചത്.

പാകിസ്താന്റെ വെറ്ററൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ് ഇന്റർനാഷണൽ ക്രിക്കറ്റ് മതിയാക്കുന്നു. ഇതോടെ 18 വർഷത്തോളം നീണ്ട ഇന്റർനാഷണൽ കരിയറിനാണ് അവസാനമാവുന്നത്. 2003 ൽ സിംബാബ്വെക്കെതിരെ ഇന്റർനാഷണൽ അരങ്ങേറ്റം കുറിച്ച ഹഫീസ് അവസാനമായി പാകിസ്താന്‍ ജേഴ്സി അണിഞ്ഞത് ഇക്കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിലാണ് – ആ മത്സരം പാകിസ്താന്‍ പരാജയപ്പെട്ടിരുന്നു.

ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്ന് വിരിക്കുന്നു എങ്കിലും ഫ്രാഞ്ചൈസ് ക്രിക്കറ്റിൽ തുടരും. വരുന്ന പാകിസ്താന്‍ സൂപ്പർ ലീഗിൽ ലാഹോർ കലന്ദേർസിന് വേണ്ടി ആവും പ്രൊഫസറുടെ അടുത്ത മത്സരം. കൂടാതെ ഉടനെ തന്നെ ഒമാനിൽ വച്ച് നടക്കുന്ന ലെജന്റ്സ് ക്രിക്കറ്റ് ലീഗിൽ ഏഷ്യാ ലയൺസ് എന്ന ടീമിനൊപ്പവും ഹഫീസ് ഉണ്ടാവും. ടീമിൽ അഫ്രിദി, ഷൊയ്ബ് അഖ്തർ, മുരളീധരന്‍, ജയസൂര്യ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ആണ് ഹഫീസ് അണിനിരക്കുക.

18 വർഷ ഇന്റർനാഷണൽ കരിയറിൽ 55 ടെസ്റ്റ് മത്സരങ്ങളും, 218 ഏകദിന മത്സരങ്ങളും, 119 ടിട്വന്റി മത്സരങ്ങളുമാണ് പാകിസ്താന്‍ കുപ്പായത്തിൽ ഹഫീസ് കളിച്ചത്. മൂന്ന് ഫോർമാറ്റിലുമായി 12780 ഇന്റർനാഷണൽ റൺസ് ആണ് സ്വന്തമാക്കിയത്. കരിയറിൽ 32 തവണ പ്ലയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയിട്ടുള്ള ഹഫീസ് ഈ നേട്ടത്തിൽ പാകിസ്താന്‍ താരങ്ങളുടെ കൂട്ടത്തിൽ നാലാമനാണ്. പ്ലയർ ഓഫ് ദ സീരിസ് പുരസ്കാരങ്ങളുടെ റെക്കോഡിൽ രണ്ടമാനും.

ബാറ്റിങിന് പുറമെ തന്റെ ഓഫ് സ്പിൻ മികവ് കൊണ്ടും ഹഫീസ് തിളങ്ങിയിരുന്നു. 253 ഇന്റർനാഷണൽ വിക്കറ്റുകൾ ഹഫീസിന്റെ പേരിലുണ്ട്. ടിട്വന്റി ക്രിക്കറ്റിൽ അവസാന കാലത്ത് ഏറ്റവും മികവ് പുറത്തെടുക്കാൻ ‘പ്രൊഫസർ’ ക്ക് കഴിഞ്ഞു. IPL ന്റെ ആദ്യ സീസണിൽ കൊൽക്കത്ത നൈറ്റ് റൈസേസിനൊപ്പം എട്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മെൽബോൺ റെനഗേഡ്സ്, മെൽബോൺ സ്റ്റാർസ് ടീമുകൾക്ക് വേണ്ടായാണ് ബിബിഎൽ കളിച്ചിട്ടുള്ളത്.

മെസ്സിക്ക് ഫ്രാൻസിൽ വിലക്ക് താരത്തിന് അർജൻറീനയിൽ തന്നെ തുടരണം…

“ക്രിസ്റ്റ്യാനോക്ക് വിശ്രമം ആവശ്യമുണ്ടെങ്കിൽ അത് ഞാൻ നൽകും” -റൊണാൾഡോയെ പറ്റി യുണൈറ്റഡ് പരിശീലകൻ സംസാരിക്കുന്നു…