in

LOVELOVE

“ക്രിസ്റ്റ്യാനോക്ക് വിശ്രമം ആവശ്യമുണ്ടെങ്കിൽ അത് ഞാൻ നൽകും” -റൊണാൾഡോയെ പറ്റി യുണൈറ്റഡ് പരിശീലകൻ സംസാരിക്കുന്നു…

ഈ സീസണിൽ തുടർച്ചയായി നിരവധി മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ബൂട്ടണിഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോ, യുണൈറ്റഡിന് വേണ്ടി കഴിഞ്ഞ 8 ദിവസത്തിനുള്ളിലെ മൂന്നാമത്തെ മത്സരം കളിക്കാനാണ് ഒരുങ്ങുന്നത്. 2022-ലെ ആദ്യ മത്സരം കൂടിയായ ഈ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വിശ്രമം നൽകണമെന്ന ആവശ്യം ഉയർന്നു കേൾക്കുന്നുണ്ട്, ഇതിനെ പറ്റിയും യുണൈറ്റഡ് പരിശീലകൻ സംസാരിച്ചിട്ടുണ്ട്.

Cristiano Ronaldo and Cavani for Manchester United

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസണിലെ തങ്ങളുടെ 19-ആമത് മത്സരത്തിനാണ് ചുവന്ന ചെകുത്താൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മണിക്ക് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ വെച്ച് നടക്കുന്ന മത്സരത്തിൽ വോൾവ്സ് ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സംഘത്തിന്റെയും എതിരാളികൾ.

അതേസമയം, വോൾവ്സിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പറ്റി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാഗ്നിക് സംസാരിച്ചു.

Cristiano Ronaldo Fire

ഈ സീസണിൽ തുടർച്ചയായി നിരവധി മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ബൂട്ടണിഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോ, യുണൈറ്റഡിന് വേണ്ടി കഴിഞ്ഞ 8 ദിവസത്തിനുള്ളിലെ മൂന്നാമത്തെ മത്സരം കളിക്കാനാണ് ഒരുങ്ങുന്നത്. 2022-ലെ ആദ്യ മത്സരം കൂടിയായ ഈ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വിശ്രമം നൽകണമെന്ന ആവശ്യം ഉയർന്നു കേൾക്കുന്നുണ്ട്, ഇതിനെ പറ്റിയും യുണൈറ്റഡ് പരിശീലകൻ സംസാരിച്ചിട്ടുണ്ട്.

“ഇന്നത്തെ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതെയിരിക്കാൻ യാതൊരു കാരണവും ഞാൻ കാണുന്നില്ല. ശാരീരികമായി അദ്ദേഹം തയ്യാറാണ്, അദ്ദേഹം എല്ലാം ചെയ്യുന്നുമുണ്ട്, അദ്ദേഹം ഒരു ടോപ് പ്രൊഫഷണൽ കളിക്കാരനാണ്, കൂടാതെ ക്രിസ്റ്റ്യാനോ തന്റെ ശരീരത്തിനെ വളരെ മികച്ച രീതിയിൽ പരിപാലിക്കുകയും, ഭക്ഷണത്തിന്റെ കാര്യത്തിൽ മികച്ച രൂപത്തിൽ ശ്രദ്ധ കൊടുക്കുകയും ചെയ്യുന്നുണ്ട്.”

“36-ആം വയസ്സിൽ ഇതുപോലെയുള്ള മറ്റൊരു താരത്തിനെയും ഞാൻ കണ്ടിട്ടില്ല, ഒരുപക്ഷെ ഇബ്രാഹിമോവിചിനു റൊണാൾഡോയേക്കാൾ പ്രായം അല്പം കൂടുതലായിരിക്കാം, പക്ഷെ അദ്ദേഹം ക്രിസ്റ്റ്യാനോയിൽ നിന്ന് വിത്യസ്തനായ താരമാണ്.”

“എട്ടു ദിവസത്തിനുള്ളിൽ മൂന്നു മത്സരങ്ങൾ കളിക്കുന്നത് കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കാണുന്നില്ല. ഏതെങ്കിലും ഒരു ഘട്ടത്തിൽ ക്രിസ്റ്റ്യാനോക്ക് വിശ്രമം ആവശ്യമായി വന്നാൽ ഞാൻ അത് നൽകും.”-റാൾഫ് പറഞ്ഞു.

ഇന്റർനാഷണൽ ക്രിക്കറ്റിനോട് വിടചൊല്ലി പാകിസ്താന്റെ ‘പ്രൊഫസർ’

വിഹാരിയെ പുറത്താക്കിയ ക്യാച്ച്, RVD യുടെ റിഫ്ലക്സിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം! വീഡിയോ..