in , , ,

LOVELOVE LOLLOL

മുൻ ആഴ്സണൽ താരത്തെ റാഞ്ചനൊരുങ്ങി ഐഎസ്എൽ വമ്പന്മാർ…

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മുൻ ആഴ്സണൽ മധ്യനിര താരമായ ജോൺ ടോറലിനെ സ്വന്തമാക്കാനൊരുങ്ങുകയാണ് മുംബൈ സിറ്റി എഫ്സി. IFTWC യാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

നിലവിൽ താരം മുംബൈയുമായി വ്യവസ്ഥകൾ അംഗീകരിച്ചു കഴിഞ്ഞു. ഇനി മെഡിക്കലും പേപ്പർ വർക്കും മാത്രമേ കഴിയാനുള്ളു. 2014 മുതൽ 2017 സീസണുകളിൽ താരം ആഴ്സണൽ സ്‌ക്വാഡിന്റെ ഭാഗമായിരുന്നു.

പക്ഷെ താരം ഒരു മത്സരം പോലും ആഴ്സണലിനായി കളിച്ചിട്ടില്ല. ആ മൂന്ന് സീസണിലുമായി താരം യൂറോപ്യൻ വമ്പന്മാരായ ബ്രന്റ്ഫോർഡ്, ബ്രിമിംഗ്‌ഹാം, ഗ്രാനട, റേഞ്ച്ഴ്സ് തുടങ്ങിയ ക്ലബ്ബുകൾക്കായി ലോൺ അടിസ്ഥാനത്തിൽ കളിക്കുകയായിരിന്നു.

താരം നിലവിൽ കളിച്ച് കൊണ്ടിരിക്കുന്നത് ഗ്രീക്ക് ക്ലബ്ബായ ഒഎഫ്ഐ ക്രീറ്റ് എഫ്സിക്കി വേണ്ടിയാണ്. എന്തിരുന്നാലും വരും ദിവസങ്ങളിൽ ഈ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരുന്നതാണ്.

നിരസിച്ചത് മൂന്ന് ഓഫറുകൾ; സൂപ്പർ താരത്തെ വിട്ട് കൊടുക്കാൻ തയ്യാറല്ലയെന്ന് ബ്ലാസ്റ്റേഴ്‌സ്…

2 ബ്ലാസ്റ്റേഴ്‌സ് നായകന്മാർക്ക് പ്രശംസ; ഐഎം വിജയനോട് പക; പൊട്ടിത്തെറിച്ച് സ്റ്റിമാച്ച്; വാക്കുകൾ ഇങ്ങനെ..