കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ് സി യെ നേരിടും. കൊച്ചിയിലാണ് മത്സരം. ആദ്യ ലെഗിലെ നാടകീയമായ മത്സരത്തിന് ശേഷം പക പോക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.മത്സരം ആവേശകരമാവും എന്നത് ഉറപ്പാണ്.
എന്നാൽ മുംബൈ സിറ്റി സൂപ്പർ താരം ഗ്രേഗ് സ്റ്റുവർട്ടിന് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. മോഹൻ ബഗാൻ മുംബൈ സിറ്റി എഫ് സി മത്സരത്തിൽ നടന്ന നാടകീയ സംഭവങ്ങളെ തുടർന്നാണ് അദ്ദേഹത്തിന് വിലക്ക്.മൂന്നു മത്സരത്തിലേക്കാണ് സ്റ്റുവർട്ടിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അപ്പീൽ പോകാനുള്ള നിയമസാധ്യത മുംബൈ സിറ്റി എഫ് സി ക്ക് മുന്നിലുണ്ട്.
മോഹൻ ബഗാൻ താരം ലിസ്റ്റോൺ കോളസക്ക് നാല് മത്സരം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മുംബൈ സിറ്റി എഫ് സി യുടെ മറ്റൊരു താരമായ ആകാശ് മിസ്രക്ക് നിലവിൽ വിലക്കാണ്.അദ്ദേഹത്തിന് മൂന്നു മത്സരമാണ് വിലക്ക്.