in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ വാർത്ത👀; മോഹൻ ബഗാന്റെ സൂപ്പർ താരത്തിന് സസ്പെൻഷൻ😂, ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കില്ല…

മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സും എഫ്സി ഗോവയും തമ്മിലുള്ള മത്സരത്തിൽ റഫറിയോട് കയർത്ത് സംസാരിച്ചതിൽ തുടർന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഈ തീരുമാനത്തിൽ എത്തി ചേർന്നത്.

മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിന്റെ മിന്നും താരമായ ലിസ്റ്റൺ കോളക്കോന് അടുത്ത നാല് കളികൾക്ക് വിലക്ക് ഏർപെടുത്തി. മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സും എഫ്സി ഗോവയും തമ്മിലുള്ള മത്സരത്തിൽ റഫറിയോട് കയർത്ത് സംസാരിച്ചതിൽ തുടർന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഈ തീരുമാനത്തിൽ എത്തി ചേർന്നത്.

ഡിസംബർ 27ആം തീയതി നടക്കാൻ പോകുന്ന മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ, മോഹൻ ബഗാൻ വലിയ തിരിച്ചടിയാണ് ഈ തീരുമാനം നൽകാൻ പോകുന്നത്.

ഡിസംബർ 27ന് രാത്രി എട്ട് മണിക്ക് മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി സ്റ്റേഡിയത്തിൽ വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ മത്സരം നടക്കുക. ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഇന്ത്യൻ എൽ-ക്ലാസിക്കോക്കായി കാത്തിരിക്കുന്നത്.

ലിസ്റ്റൺ കോളക്കോയ്ക്ക് പുറമെ മുംബൈ സിറ്റിയുടെ ഇന്ത്യൻ ഡിഫൻഡർ ആകാഷ് മിശ്രയ്ക്കും റഫറിയോട് കയർത്ത് സംസാരിച്ചതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആകാശ മിശ്രയ്ക്ക് മൂന്ന് മത്സരങ്ങളുടെ വിലക്കാണ് AIFF ഏർപ്പെടുത്തിയിട്ടുള്ളത്.

ബ്ലാസ്റ്റേഴ്‌സിനെ നേരിടാൻ ഒരുങ്ങുന്ന മുംബൈ സിറ്റിക്ക് വമ്പൻ പണി കിട്ടി 😅!!..

ഹേ മുംബൈ, ക്യാ ഹുവാ🤣; കൊച്ചിയിൽ മുംബൈയെ പഞ്ഞിക്കിട്ട് ബ്ലാസ്റ്റേഴ്‌സ്… കൊമ്പന്മാരുടെ ഗംഭീര പോരാട്ട വീര്യം🔥…