in

OMGOMG LOLLOL CryCry LOVELOVE AngryAngry

ബ്ലാസ്റ്റേഴ്സിന് പുതിയ വിദേശതാരം?!; എങ്കിൽ പുറത്ത് പോവുന്നതാര്?

നിലവിൽ മിഡ്‌ഫീൽഡിൽ അഡ്രിയാൻ ലൂണ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത് എങ്കിലും താരത്തിന് കൂട്ടായി നല്ലൊരു ദീപ് ഹോൽഡിങ് പ്ലേ മേക്കർ കൂടി വന്നാൽ മുന്നേറ്റത്തിലേക്ക് പന്തെത്തുകയും ചെയ്യും.മുന്നേറ്റനിരയിലേക്ക് നല്ല പോലെ പന്തെത്തിയാൽ അൽവരോ, ഡയസ് തുടങ്ങിയ താരങ്ങൾക്ക് ഗോളടിക്കാനയും സാധിച്ചേക്കും.

അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ പുതിയ ഒരു വിദേശതാരത്തെ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കണമെന്ന ആവശ്യം ഒരു വിഭാഗം ആരാധകർ ഉന്നയിക്കുകയാണ്. ടീമിന്റെ മധ്യനിരയിൽ നിന്നും ക്രിയാത്മകമാകമായ നീക്കങ്ങൾ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആരാധകർ ഈ ഒരു ആവശ്യം ഉയർത്തിയിരിക്കുന്നത്.

ടീമിന്റെ ആദ്യ 3 മത്സരങ്ങൾ പിന്നിടുമ്പോൾ ടീമിലെ മധ്യനിര അത്ര ക്രിയാത്മകമായിട്ടില്ല എന്ന് മനസിലാക്കാൻ സാധിക്കും. 3 മത്സരങ്ങൾ മാത്രം പിന്നിടുമ്പോൾ മധ്യനിര മോശമാണെന്ന് തീർത്തും പറയാൻ സാധിക്കില്ല. കാരണം മത്സ്രങ്ങൾ ഇനിയും കാണാൻ ഇരിക്കുന്നതേയുള്ളു.

നിലവിൽ മിഡ്‌ഫീൽഡിൽ അഡ്രിയാൻ ലൂണ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത് എങ്കിലും താരത്തിന് കൂട്ടായി നല്ലൊരു ദീപ് ഹോൽഡിങ് പ്ലേ മേക്കർ കൂടി വന്നാൽ മുന്നേറ്റത്തിലേക്ക് പന്തെത്തുകയും ചെയ്യും.മുന്നേറ്റനിരയിലേക്ക് നല്ല പോലെ പന്തെത്തിയാൽ അൽവരോ, ഡയസ് തുടങ്ങിയ താരങ്ങൾക്ക് ഗോളടിക്കാനയും സാധിച്ചേക്കും.

ഇനി ബ്ലാസ്റ്റേഴ്‌സ് പുതിയ ഒരു വിദേശത്തെ താരത്തെ കൂടി ടീമിലെത്തിക്കുകയാണെങ്കിൽ ഒരു വിദേശ താരത്തെ ഒഴിവാക്കേണ്ടി വരും. നിലവിലെ സാഹചര്യം അനുസരിച്ച് ഭൂട്ടാൻ താരം ചെഞ്ചോ ആയിരിക്കും പുറത്ത് പോവുക. ചെഞ്ചോ ഏഷ്യൻ താരമായതിനാൽ ടീമിലെത്തിക്കുന്ന വിദേശ താരവും ഏഷ്യൻ ക്വാട്ട ആയിരിക്കണം.

ഇനി ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദേശതാരത്തെയല്ല ബ്ലാസ്റ്റേഴ്‌സ് വാങ്ങുന്നത് എങ്കിൽ നിലവിലെ ടീമിലെ ചെഞ്ചോ അല്ലാത്ത മറ്റുതാരത്തെ ഒഴിവാക്കേണ്ടി വരും.

സാങ്കേതികമായി മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് CR7-ന്റെ മുൻ പരിശീലകൻ..

നെയ്മർ, റാമോസ് തുടങ്ങിയവരുടെ മെഡിക്കൽ റിപ്പോർട്ട്‌ പുറത്തുവിട്ട് PSG…