in

LOVELOVE LOLLOL CryCry

സാങ്കേതികമായി മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് CR7-ന്റെ മുൻ പരിശീലകൻ..

2018-ൽ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, 2019-ൽ യുവന്റസ് ക്ലബ് അല്ലെഗ്രിയെ പുറത്താക്കുന്നത് വരെ യുവന്റസിൽ അല്ലെഗ്രിയുടെ കീഴിൽ ഒരു സീസൺ കളിച്ചു. അപ്പോഴെല്ലാം അവർ നല്ല ബന്ധത്തിലായിരുന്നു, എന്നാൽ അല്ലെഗ്രി ക്ലബ്ബിലേക്ക് വീണ്ടും 2021-ൽ തിരിച്ചെത്തിയപ്പോൾ, അവരുടെ ബന്ധം മാറിയിരുന്നു. ഒടുവിൽ 2021 സമ്മർ ട്രാൻസ്ഫറിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുന്നത്.

Messi and Ronaldo

അർജന്റീന നായകനായ ലയണൽ മെസ്സി സാങ്കേതികമായി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണെന്ന്, ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുവന്റസ് ടീമിൽ പരിശീലിപ്പിച്ച മാസിമിലിയാനോ അല്ലെഗ്രി പറഞ്ഞു. നിലവിൽ യുവന്റസ് ടീമിന്റെ പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി തന്നെയാണ്.

“അവർ മെസ്സിയെ തിരഞ്ഞെടുത്തു, സാങ്കേതികമായി മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന് ഞങ്ങൾക്ക് പറയാൻ കഴിയും, പക്ഷേ അവർ എന്തിനെ അടിസ്ഥാനമാക്കിയാണ് ബാലൻ ഡി ഓർ വിജയിയെ തീരുമാനിച്ചതെന്ന് എനിക്കറിയില്ല.” – കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സലെർനിറ്റാനയ്‌ക്കെതിരായ യുവന്റസിന്റെ വിജയത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ബാലൻ ഡി ഓർ പുരസ്‌കാരത്തെ പറ്റി ചോദിച്ചപ്പോൾ അല്ലെഗ്രി നൽകിയ മറുപടിയാണിത്.

Messi and Ronaldo

2018-ൽ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, 2019-ൽ യുവന്റസ് ക്ലബ് അല്ലെഗ്രിയെ പുറത്താക്കുന്നത് വരെ യുവന്റസിൽ അല്ലെഗ്രിയുടെ കീഴിൽ ഒരു സീസൺ കളിച്ചു. അപ്പോഴെല്ലാം അവർ നല്ല ബന്ധത്തിലായിരുന്നു, എന്നാൽ അല്ലെഗ്രി ക്ലബ്ബിലേക്ക് വീണ്ടും 2021-ൽ തിരിച്ചെത്തിയപ്പോൾ, അവരുടെ ബന്ധം മാറിയിരുന്നു. ഒടുവിൽ 2021 സമ്മർ ട്രാൻസ്ഫറിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുന്നത്.

2021-ലെ ബാലൻ ഡി ഓർ അവാർഡ് ലയണൽ മെസ്സിക്ക് നൽകിയ ഫ്രാൻസ് ഫുട്ബോളിന്റെ തീരുമാനത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. റോബർട്ട്‌ ലെവന്റോസ്കി, കരീം ബെൻസെമ, ജോർജിഞ്ഞോ എന്നീ താരങ്ങളാണ് ലയണൽ മെസ്സിയേക്കാൾ ബാലൻ ഡി ഓർ നേടാൻ അർഹരായ താരങ്ങൾ എന്നാണ് പലരുടെയും അഭിപ്രായം.

2008, 2013, 2014, 2016, 2017 എന്നീ വർഷങ്ങളിലാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ അഞ്ച് ബാലൻ ഡി ഓർ പുരസ്‌കാരങ്ങൾ സ്വന്തമാക്കുന്നത്. 2009, 2010, 2011, 2012, 2015, 2019, 2021 എന്നീ വർഷങ്ങളിലാണ് ലയണൽ മെസ്സി തന്റെ കരിയറിലെ ഏഴ് ബാലൻ ഡി ഓർ പുരസ്‌കാരങ്ങൾ സ്വന്തമാക്കുന്നത്.

സ്റ്റീവൻ ജെറാർഡ് പരിശീലിപ്പിച്ച ആ താരം ഇതാ ഇന്ത്യൻ സൂപ്പർ ലീഗിൽ

ബ്ലാസ്റ്റേഴ്സിന് പുതിയ വിദേശതാരം?!; എങ്കിൽ പുറത്ത് പോവുന്നതാര്?