in

CryCry LOVELOVE OMGOMG LOLLOL AngryAngry

നെയ്മർ, റാമോസ് തുടങ്ങിയവരുടെ മെഡിക്കൽ റിപ്പോർട്ട്‌ പുറത്തുവിട്ട് PSG…

നെയ്മർ ജൂനിയറിന്റെ അഭാവത്തിൽ ലയണൽ മെസ്സി, കയ്ലിയൻ എംബാപ്പെ എന്നിവരാണ് PSG യുടെ മുന്നേറ്റനിരയെ ലെൻസിനെതിരായ മത്സരത്തിൽ നയിക്കുക. നെയ്മർ, റാമോസ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ അഭാവത്തിലും വിലപ്പെട്ട മൂന്നു പോയന്റുകൾ നേടിയെടുക്കുക മാത്രമാണ് മൗറിസിയോ പോചെട്ടിനോയുടെ ലക്ഷ്യം.

PSG Stars

ലീഗ് വൺ മത്സരത്തിൽ ലെൻസിനെ അവരുടെ മൈതാനത്തു വെച്ച് നേരിടാനൊരുങ്ങുകയാണ് പാരിസ് സെന്റ് ജർമയിൻ. അതിന് മുന്നോടിയായി PSG തങ്ങളുടെ താരങ്ങളുടെ മെഡിക്കൽ റിപ്പോർട്ട്‌ പുറത്തു വിട്ടിട്ടുണ്ട്.

സെർജിയോ റാമോസ്, നെയ്മർ ജൂനിയർ, ആൻഡർ ഹെരേര, ജൂലിയൻ ഡ്രാക്‌സ്‌ലർ എന്നീ താരങ്ങളുടെ മെഡിക്കൽ റിപ്പോർട്ട്‌ ആണ് PSG ഔദ്യോഗികമായി പുറത്തുവിട്ടത്.

PSG Stars

ആൻഡർ ഹെരേരയുടെ ഫിറ്റ്‌നസ് കാര്യം നന്നായി പുരോഗമിക്കുന്നുണ്ട്, ആൻഡർ ഹെരേര ഞായറാഴ്ച പരിശീലനം പുനരാരംഭിച്ചേക്കും. ജൂലിയൻ ഡ്രാക്‌സ്‌ലറുടെ കാര്യത്തിൽ, അദ്ദേഹം ഇപ്പോഴും ഊറിഡൂവിലെ ചികിത്സയുടെ ഭാഗമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്, രണ്ടോ മൂന്നോ ആഴ്‌ചയ്‌ക്കുള്ളിൽ പരിശീലനത്തിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

റയൽ മാഡ്രിഡ്‌ മുൻ നായകനായ സെർജിയോ റാമോസ്, മാസങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ മത്സരത്തിൽ PSG ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഒരുപാട് നാളുകൾക്കു കഴിഞ്ഞ് വീണ്ടും ഒരു മത്സരം കളിച്ചതിന് ശേഷം പേശി തളർച്ചയ്ക്ക് അനുയോജ്യമായ ജോലിഭാരം റാമോസിനു ഉണ്ടായിട്ടുണ്ട്, ഞായറാഴ്ച PSG സ്ക്വാഡിനൊപ്പം പരിശീലനം പുനരാരംഭിക്കും.

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ ഊറിഡൂവിലെ പരിശീലന കേന്ദ്രത്തിൽ തന്റെ ചികിത്സ തുടരുന്നു, അടുത്ത ആഴ്‌ചയുടെ മധ്യത്തിൽ ഉളുക്ക് സംഭവിച്ചതിനെക്കുറിച്ചുള്ള കൂടുതൽ പരിശോധനകൾക്ക് വിധേയനായ ശേഷം അദ്ദേഹം എത്ര നാൾ പുറത്തിരിക്കേണ്ടി വരുമെന്ന് നിർണ്ണയിച്ചേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

നെയ്മർ ജൂനിയറിന്റെ അഭാവത്തിൽ ലയണൽ മെസ്സി, കയ്ലിയൻ എംബാപ്പെ എന്നിവരാണ് PSG യുടെ മുന്നേറ്റനിരയെ ലെൻസിനെതിരായ മത്സരത്തിൽ നയിക്കുക. നെയ്മർ, റാമോസ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ അഭാവത്തിലും വിലപ്പെട്ട മൂന്നു പോയന്റുകൾ നേടിയെടുക്കുക മാത്രമാണ് മൗറിസിയോ പോചെട്ടിനോയുടെ ലക്ഷ്യം.

ബ്ലാസ്റ്റേഴ്സിന് പുതിയ വിദേശതാരം?!; എങ്കിൽ പുറത്ത് പോവുന്നതാര്?

ക്രിസ്റ്റ്യാനോയെ ഇറ്റാലിയൻ അധികൃതർ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്‌, CR7-ന്റെ യുവന്റസിലെ കരാറിൽ പ്രശനങ്ങളുണ്ടോ?