in

LOVELOVE OMGOMG LOLLOL CryCry AngryAngry

കേരളത്തിന് പുതിയ ലീഗ് ഉടൻ, ടീമുകൾ ഒരുങ്ങി, ഒപ്പം കക്ക അടക്കമുള്ള വമ്പൻ താരനിരയും

കേരള ഫുട്ബോൾ അസോസിയേഷൻ പുതിയ ലീഗിന് ഒരുങ്ങിയിരിക്കുകയാണ്.കേരള സൂപ്പർ ലീഗ് എന്നാണ് ഈ ലീഗിന് പേരിട്ടിരിക്കുന്നത്.ആറു ഫ്രാഞ്ചൈസി ടീമുകളാണ് ലീഗിനുള്ളത്.നാല് വ്യത്യസ്ത സ്റ്റേഡിയങ്ങളിലായിരിക്കും മത്സരം.

വിദേശ താരങ്ങളെ ഈ ലീഗിൽ കളിക്കാൻ AIFF അനുവദിക്കും . കക്ക, ഹൾക്ക്, കാഫു, സ്‌ലാട്ടാൻ എന്നിവർ ഈ ലീഗ് കളിക്കും.ഈ വർഷം ഓഗസ്റ്റിൽ ഈ ലീഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്‌.മീഡിയഓൺ ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

നിലവിൽ കേരള പ്രീമിയർ ലീഗ് വിജയികളാവുന്നവർ ഐ ലീഗ് ഡിവിഷൻ 3 യിലേക്ക് പ്രൊമോട്ട് ചെയ്യപെടുന്നുണ്ട്.കേരള സൂപ്പർ ലീഗ് സംഭവിച്ചാൽ കേരളത്തിൽ ഫുട്ബോൾ തന്നെ മാറ്റി മറിയുമെന്നാണ് കരുതപെടുന്നത്.കേരള സൂപ്പർ ലീഗിന്റെ കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കാം.

അൽവാരോയെയും ഡയസിനെയും കുറിച് അഡ്രിയാൻ ലൂണ സംസാരിക്കുന്നു🫶💛

ബ്ലാസ്റ്റേഴ്‌സ് വേണ്ട😏; സൂപ്പർ യുവ താരം ചെന്നൈയിലേക്ക് കൂടുമാറുന്നു…