in , ,

LOLLOL AngryAngry LOVELOVE OMGOMG CryCry

ബ്ലാസ്റ്റേഴ്‌സ് വേണ്ട😏; സൂപ്പർ യുവ താരം ചെന്നൈയിലേക്ക് കൂടുമാറുന്നു…

കഴിഞ്ഞ കുറച്ച് സീസണായി കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാനായി ശ്രമിക്കുന്ന താരങ്ങളിലൊരാളാണ് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിന്റെ യുവ മുന്നേറ്റ താരം കിയാൻ നസ്സിരി. ബ്ലാസ്റ്റേഴ്‌സ് താരത്തിനായി ഓഫറുകൾ നൽകിയിരുന്നെങ്കിലും മോഹൻ ബഗാൻ അതെല്ലാം നിരസിക്കുകയായിരുന്നു.

എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മറ്റൊരു സൗത്ത് ഇന്ത്യൻ ക്ലബ്ബായ ചെന്നൈ എഫ്സി താരത്തെ സ്വന്തമാക്കാനായുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞുയെന്നാണ്. അടുത്ത സീസണിലേക്ക്‌ വളരെയധികം വിപുലമായ നീക്കങ്ങളാണ് ചെന്നൈ അണിയറയിൽ നടത്തി കൊണ്ടിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ വരെ നിരസിച്ച യുവ താരമായ കിയാൻ നസ്സിരിയെ ചെന്നൈ മൂന്ന് വർഷ കരാറിലായിരിക്കും കൂടാരത്തിലെത്തിക്കുക പറഞ്ഞു വ്യാപകമായി ബംഗാൾ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.

എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരികും. നിലവിലെ സീസണിൽ ഇതോടകം താരം 12 മത്സരങ്ങൾ നിന്ന് ഒരു ഗോൾ താരം മോഹൻ ബഗാനായി നേടിയിട്ടുണ്ട്.

കേരളത്തിന് പുതിയ ലീഗ് ഉടൻ, ടീമുകൾ ഒരുങ്ങി, ഒപ്പം കക്ക അടക്കമുള്ള വമ്പൻ താരനിരയും

ബ്ലാസ്റ്റേഴ്‌സ് ഏഷ്യയിലെ മികച്ച ക്ലബ്‌ ടീമിന്റെ ഇതിഹാസമായി മാറാൻ ആഗ്രഹം എന്ന് മിലോസ്