in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

അൽവാരോയെയും ഡയസിനെയും കുറിച് അഡ്രിയാൻ ലൂണ സംസാരിക്കുന്നു🫶💛

ഇന്ത്യൻ സൂപ്പർ ലീഗിലെ 2021-2022 സീസണിൽ ബ്ലാസ്റ്റേഴ്‌സിനു ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ നൽകിയ താരങ്ങളാണ് അഡ്രിയാൻ ലൂണ, അൽവാരോ വസ്കസ്, പെരേര ഡയസ് എന്നീ മൂന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി യുടെ വിദേശ താരങ്ങൾ. സീസണിൽ ഫൈനലിലാണ് പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ ബ്ലാസ്റ്റേഴ്സിന് കിരീടം നഷ്ടമായത്.

ലൂണ ഒഴികെ മറ്റു രണ്ടു താരങ്ങളും ആ സീസൺ അവസാനത്തോടെ  കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞു. നിലവിൽ പരിക്കിന്റെ പിടിയിലായ അഡ്രിയൻ ലൂണ തന്റെ പഴയ കൂട്ടുകെട്ടായ ഡയസ്, അൽവാരോ എന്നിവരോടൊപ്പം ബ്ലാസ്റ്റേഴ്സിൽ ചെലവഴിച്ച സമയത്തെക്കുറിച്ച് സംസാരിക്കുകയാണ്.

“അൽവാരോ വസ്കസ്, പെരേര ഡയസ് എന്നിവർക്കൊപ്പുള്ള ആദ്യത്തെ സീസണിൽ ഞങ്ങൾ എല്ലായിപ്പോഴും സ്പാനിഷ് ഭാഷയാണ് സംസാരിക്കുന്നതും അതുപോലെ എല്ലായിപ്പോഴും ഒരുമിച്ചാണ് മൈതാനത്തിന് അകത്തും പുറത്തും സമയം ചെലവഴിച്ചതും തമാശകൾ പങ്കിട്ടതും. അവർക്കൊപ്പം കളിക്കുന്നത് ഞാൻ വളരെയധികം ആസ്വദിച്ചിരുന്നു, കാരണം ഞങ്ങൾ എല്ലാവരും ഒരേ ഭാഷയാണ് (സ്പാനിഷ്) സംസാരിക്കുന്നത്.” – ലൂണ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ വീട് പറഞ്ഞതിനുശേഷം എഫ് സി ഗോവയിലേക്ക് കൂടുമാറിയ സ്പാനിഷ് താരം അൽവാരോ വസ്കസ് ഒരു സീസണ് ശേഷം തന്റെ നാട്ടിലേക്ക് മടങ്ങി. അർജന്റീന താരമായ പെരേര ഡയസ് ബ്ലാസ്റ്റേഴ്സ് വിട്ടതിനുശേഷം കഴിഞ്ഞ രണ്ട് സീസണുകളിലായി മുംബൈ സിറ്റിക്ക് വേണ്ടിയാണ് പന്ത് തട്ടുന്നത്.

ബ്ലാസ്റ്റേഴ്‌സ് ബുദ്ധിമോശം കാട്ടി; യുവതാരം ബ്ലാസ്‌റ്റേഴ്‌സിനെ ഒഴിവാക്കി

കേരളത്തിന് പുതിയ ലീഗ് ഉടൻ, ടീമുകൾ ഒരുങ്ങി, ഒപ്പം കക്ക അടക്കമുള്ള വമ്പൻ താരനിരയും