in , , , ,

CryCry OMGOMG AngryAngry LOLLOL LOVELOVE

ബ്ലാസ്റ്റേഴ്‌സ് ബുദ്ധിമോശം കാട്ടി; യുവതാരം ബ്ലാസ്‌റ്റേഴ്‌സിനെ ഒഴിവാക്കി

പരിക്കേറ്റ പ്രമുഖരിൽ ഒരാളാണ് ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ചോയ്‌സ് ഗോൾ കീപ്പറായ സച്ചിൻ സുരേഷ്. സച്ചിന് പരിക്കേറ്റ് സീസൺ നഷ്ടമായതോടെ രണ്ടാം ഗോളി കരൺജിത്താണ് ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നത്. എന്നാൽ സച്ചിന് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ട യുവതാരം ഇപ്പോൾ ബ്ലാസ്‌റ്റേഴ്‌സിനെ കയ്യൊഴിഞ്ഞിരിക്കുകയാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് പരിക്കുകൾ കൊണ്ട് വലയുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ സുപ്രധാന താരങ്ങളൊക്കെ ഇപ്പോൾ പരിക്കേറ്റ് പുറത്താണ്. അത് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെയും നന്നേ ബാധിച്ചു. സീസന്റെ ആദ്യ ഘട്ടത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് വീണത് പരിക്ക് സമ്മാനിച്ച തിരിച്ചടികൾ കൊണ്ടാണ്.

പരിക്കേറ്റ പ്രമുഖരിൽ ഒരാളാണ് ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ചോയ്‌സ് ഗോൾ കീപ്പറായ സച്ചിൻ സുരേഷ്. സച്ചിന് പരിക്കേറ്റ് സീസൺ നഷ്ടമായതോടെ രണ്ടാം ഗോളി കരൺജിത്താണ് ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നത്. എന്നാൽ സച്ചിന് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ട യുവതാരം ഇപ്പോൾ ബ്ലാസ്‌റ്റേഴ്‌സിനെ കയ്യൊഴിഞ്ഞിരിക്കുകയാണ്.

ഹൈദരാബാദ് എഫ്സി താരമായ ഗുർമീത് സിങ്ങിനെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് സച്ചിന് പകരക്കാരനായി ടീമിലെത്തിക്കാൻ ശ്രമിച്ചത്. താരവുമായി ബ്ലാസ്റ്റേഴ്‌സ് ആദ്യഘട്ടത്തിൽ നടത്തിയ ചർച്ചകളും വിജയമായിരുന്നു.

എന്നാൽ അവസാന ഘട്ടത്തിൽ താരം ബ്ലാസ്റ്റേഴ്സിന്റെ ഓഫർ തള്ളിക്കളഞ്ഞ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഓഫർ സ്വീകരിക്കുകയായിരുന്നു. താരം ബ്ലാസ്റ്റേഴ്സിന്റെ കരാർ തള്ളാനുള്ള കാരണം ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് വന്ന പിഴവാണ്.

താരത്തിന് ബ്ലാസ്റ്റേഴ്‌സ് നൽകിയത് ചെറിയ ദൈർഘ്യമുള്ള കരാറായിരുന്നു. എന്നാൽ നോർത്ത് ഈസ്റ്റ് താരത്തിന് ദീർഘനാളത്തെ കരാർ നൽകിയതോടെ ആദ്യ ഘട്ടത്തിൽ വിജയകരമായിരുന്ന ബ്ലാസ്റ്റേഴ്സിന്റെ ചർച്ചകൾ ഒഴിവാക്കി താരം നോർത്ത് ഈസ്റ്റ് തിരഞ്ഞെടുക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സിന് ഷിൽഡ് സ്വന്തമാക്കാൻ ഇനിയും സുവർണവസരമുണ്ട്, പക്ഷെ ഈ കാര്യങ്ങൾ സംഭവിക്കണം..

അൽവാരോയെയും ഡയസിനെയും കുറിച് അഡ്രിയാൻ ലൂണ സംസാരിക്കുന്നു🫶💛