in

LOVELOVE OMGOMG

കഴിഞ്ഞിട്ടില്ല രാമ 🔥🔥, ഇനിയും ഇവാന്റെ സംഘത്തിലേക് താരങ്ങൾ എത്തും..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത. ബ്ലാസ്റ്റേഴ്‌സ് നായകൻ ലൂണക്ക് പകരം ഇതിനോടകം ഫെഡോറിനെ ടീം സ്വന്തമാക്കി കഴിഞ്ഞു. ഈ സീസന്റെ അവസാനം വരെയാണ് ബ്ലാസ്റ്റേഴ്‌സിൽ താരം കളിക്കുക. എന്നാൽ ഇപ്പോൾ ഇത് കൊണ്ട് ഒന്നും തീർക്കാൻ ബ്ലാസ്റ്റേഴ്‌സ് ഉദ്ദേശിക്കുന്നില്ല.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയുടെ റിപ്പോർട്ട്‌ ആണ് ഇത്. അദ്ദേഹത്തിന്റെ ‘x’ അക്കൗണ്ട് വഴിയാണ് ഈ കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും താരങ്ങളെ ടീമിൽ എത്തിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ബ്ലാസ്റ്റേഴ്‌സ് എത്തിക്കുക ഇന്ത്യൻ താരങ്ങളെയായിരിക്കും. വിദേശ താരങ്ങളുടെ സ്ലോട്ടുകൾ ഇതിനോടകം കഴിഞ്ഞു. അത് കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ താരങ്ങളെയാവും എത്തിക്കുക.

കേരള ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ സൈനിങ്ങിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ് നൽകി മാർക്കസ്😍🔥

ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് ശ്രമങ്ങൾക്കൊപ്പം ടീമിലെ താരങ്ങൾ ടീം വിട്ടുപോകുമോ? ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇതാ..