ഹീറോ സൂപ്പർ കപ്പ് ടൂർണമെന്റിൽ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഐ ലീഗ് ടീമായ ഷിലോങ്ങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ ആദ്യ മത്സരം വിജയിച്ചു കൊണ്ട് വിലപ്പെട്ട മൂന്നു പോയിന്റുകൾ സ്വന്തമാക്കി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
സൂപ്പർ കപ്പ് ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവെക്കുന്ന അതേ സമയത്തുതന്നെ ഇന്ത്യൻ സൂപ്പർ ലീഗിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ നീക്കങ്ങളും നടത്തുന്നുണ്ട്. ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ഇനിയും സൈനിങ്ങുകൾ പ്രതീക്ഷിക്കാമെന്ന് മാർക്കസ് അപ്ഡേറ്റ് നൽകി.
എന്നാൽ അതുപോലെതന്നെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മറ്റു ക്ലബ്ബുകളിലേക്ക് താരങ്ങൾ ട്രാൻസ്ഫർ വിൻഡോയിലൂടെ പോകുമോ എന്ന ചോദ്യവും ആരാധകരുടെ മനസ്സിലുണ്ട്. നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിൽ നിന്നും താരങ്ങൾ പോകുമോ എന്ന കാര്യത്തിൽ തനിക്ക് ഉറപ്പു നൽകാൻ ആവില്ല എന്നാണ് മാർക്കസ് പറഞ്ഞത്.
അതിനാൽ തന്നെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും താരങ്ങൾ മറ്റു ക്ലബ്ബുകളിലേക്ക് പോകാനുള്ള സാധ്യതകൾ നമുക്ക് തള്ളിക്കളയാനാവില്ല. നിരവധി ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പേരുകൾ മറ്റു ക്ലബ്ബുകളുമായി ട്രാൻസ്ഫർ റൂമറുകളിൽ ബന്ധപ്പെട്ട് കിടക്കുന്നുമുണ്ട്.