in ,

LOVELOVE OMGOMG LOLLOL

ഇത്തവണ ഷീൽഡും കിരീടവും നേടാനുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകളും പ്രധാന വെല്ലുവിളികളുമിതാ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ പകുതി മത്സരങ്ങൾ പിന്നിട്ടപ്പോൾ തവണ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഫൈനലിൽ  ഇടം നേടിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആണ് ഇത്തവണ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്ത് മുന്നേറുന്നത്. മൂന്നുതവണ ഐഎസ്എൽ ഫൈനലിൽ ഇടം നേടിയെങ്കിലും ഇതുവരെയും ഒരു ട്രോഫി പോലും സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ പകുതി മത്സരങ്ങൾ പിന്നിട്ടപ്പോൾ തവണ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഫൈനലിൽ  ഇടം നേടിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആണ് ഇത്തവണ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്ത് മുന്നേറുന്നത്. മൂന്നുതവണ ഐഎസ്എൽ ഫൈനലിൽ ഇടം നേടിയെങ്കിലും ഇതുവരെയും ഒരു ട്രോഫി പോലും സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ പരിശോധിക്കുകയാണെങ്കിൽ നിലവിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിരവധി താരങ്ങൾ പരിക്കു കാരണം പുറത്തായെങ്കിലും ടീമിന്റെ ഫോമിനെ ഒട്ടും ബാധിക്കാത്ത രീതിയിലാണ് ഇവാൻ ആശാന്റെ സംഘം മുന്നേറുന്നത്.

നിലവിൽ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ശേഷിക്കുന്ന 10 മത്സരങ്ങളിൽ വിജയിച്ചാൽ ഇത്തവണ ഷീൽഡ് ട്രോഫി സ്വന്തമാക്കാനാവും, പക്ഷെ നമ്മൾ സാധ്യതകൾ നോക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിന് പത്തിൽ എട്ടു മത്സരങ്ങളെങ്കിലും കുറഞ്ഞത് വിജയിക്കാൻ കഴിഞ്ഞാൽ ഷീൽഡ് ട്രോഫി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

അതേസമയം കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ രണ്ടു മത്സരങ്ങൾ കുറവ് കളിച്ച എഫ്സി ഗോവ രണ്ടു പോയിന്റ് മാത്രം പിന്നിലാണ്, അതിനാൽ ഷീൽഡ് ട്രോഫിയുടെ കാര്യത്തിൽ നിലവിൽ എഫ് സി ഗോവ ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. തൊട്ടുപിന്നാലെ ഒഡീഷ, മുംബൈ സിറ്റി മോഹൻ ബഗാൻ, എന്നീ ടീമുകളാണ് വെല്ലുവിളിയായിള്ളത്.

ബാക്കി വരുന്ന ടീമുകളെല്ലാം കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ പകുതി പോയന്റ് താഴെയാണ് പോയിന്റ് ടേബിൾ ഉള്ളത്, അതിനാൽ മുകളിൽ പറഞ്ഞ ഈ നാല് ടീമുകളിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിന് പ്രധാനമായും കിരീടത്തിനും ഷീൽഡ് ട്രോഫിക്കും വെല്ലുവിളി ഉയരുന്നത്. ഇതിൽ മോഹൻ ബഗാൻ, മുംബൈ സിറ്റി എന്നീ ശക്തരായ ടീമുകൾ കഴിഞ്ഞ മത്സരങ്ങൾ ഫോം ഔട്ടിൽ കളിക്കുന്നതിനാൽ ബ്ലാസ്റ്റേഴ്സിന് ആശ്വാസമുണ്ട്. മാത്രമല്ല ഈ ടീമുകളെ തോൽപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞിട്ടുമുണ്ട്.

പക്ഷേ തകർപ്പൻ ഫോമിലുള്ള എഫ് സി ഗോവ, ഒഡിഷ എഫ്സി എന്നിവരുടെയും വെല്ലുവിളികൾ മറികടന്നാണ് ബ്ലാസ്റ്റേഴ്സിന് മുന്നേറേണ്ടത്. ചുരുക്കി പറഞ്ഞാൽ നിലവിലുള്ള തകർപ്പൻ ഫോം കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ അവസാനം വരെ തുടരുകയാണെങ്കിൽ ചരിത്രപരമായ ഷീൽഡ് ട്രോഫി നേട്ടത്തിൽ ബ്ലാസ്റ്റേഴ്സിനെ എത്തിക്കുവാൻ ഇവാൻ ആശാന് കഴിയും.

അതേസമയം കിരീട പോരാട്ടത്തിൽ നോക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ഏകദേശം പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചു എന്ന് തന്നെ നമുക്ക് പറയാം, ശേഷിക്കുന്ന ലീഗ് മത്സരങ്ങളിൽ പകുതി മത്സരങ്ങൾ എങ്കിലും വിജയിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് കളിക്കാം. അപ്പോഴും മുകളിൽ പറഞ്ഞ ശക്തരായ നാലു ടീമുകളുടെ വെല്ലുവിളികളാണ് ബ്ലാസ്റ്റേഴ്സിന് മുന്നിൽ കിരീടത്തിനു വെല്ലുവിളികൾ ഉയർത്തുന്നത്.

തികഞ്ഞ ആത്മവിശ്വാസവും കിരീടം നേടാമെന്ന അതിയായ മോഹവും ഏറ്റവും മികച്ച വിന്നിംഗ് മെന്റാലിറ്റിയുമുള്ള ടീമായി ബ്ലാസ്റ്റേഴ്സ് കളിക്കുകയാണെങ്കിൽ പതിവിനു വിപരീതമായി ഈ സീസൺ ബ്ലാസ്റ്റേഴ്സിന് തങ്ങളുടേതാക്കി മാറ്റാം. അതിന് കോച്ചിന് പുറമെ കളിക്കുന്ന എല്ലാ താരങ്ങൾക്ക് കൂടി അവസാനം വരെ ഒരുമിച്ചു പോരാടുമെന്നും കിരീടം നേടാമെന്ന ആത്മവിശ്വാസവും കളിക്കളത്തിൽ പ്രകടമാക്കുകയും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ ബ്ലാസ്റ്റേഴ്‌സ് വേറെ ലെവൽ ടീമാകും.

ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് ശ്രമങ്ങൾക്കൊപ്പം ടീമിലെ താരങ്ങൾ ടീം വിട്ടുപോകുമോ? ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇതാ..

ഡിമി രണ്ടും കല്പിച്ചു തന്നെയാണ് 🔥🔥