കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ഡിമിതറിയോസ് ഡൈമന്റികൊസ്. കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച ഗോൾ സ്കോററും ഡിമി തന്നെയാണ്.ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 19 ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.6 അസ്സിസ്റ്റും സ്വന്തമാക്കി കഴിഞ്ഞു.
35 മത്സരങ്ങൾ താരം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചിട്ടുണ്ട്. എന്നാൽ ഒരു കിരീടം ക്ലബ്ബിന് ഒപ്പം നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇപ്പോൾ കിരീടം നേടാനുള്ള ദൃഢനിശ്ചയത്തിലാണ് ഡിമി. അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്.
ഞങ്ങൾക്ക് കിരീടങ്ങൾ നേടണം.അത് കൊണ്ടാണ് ഞങ്ങൾ ഇവിടെ എത്തിയത്.എല്ലാം മത്സരങ്ങളും ഞങ്ങൾ ശ്രമിക്കുന്നത് ഇതിനാണ്. ആരാധകർക്ക് വേണ്ടിയാണ് ഞങ്ങൾ കളിക്കുന്നത്.അവർക്ക് കിരീടങ്ങൾ എത്ര പ്രധാനമാണെന്ന് ഞങ്ങൾക്ക് അറിയാം. അത് കൊണ്ട് തന്നെ കിരീടങ്ങൾ നേടി കൊടുക്കാൻ ഞങ്ങൾ ശ്രമിക്കും.