in

LOVELOVE LOLLOL OMGOMG AngryAngry

ടീമിനെ ശക്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ സർപ്രൈസ് നീക്കം; നോട്ടമിട്ടിരിക്കുന്നത് ഇന്ത്യൻ താരത്തെ…

അടുത്ത സീസണ് മുന്നോടിയായി ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു കഴിഞ്ഞു. ഐ ലീഗ് താരത്തെ ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

അടുത്ത സീസണ് മുന്നോടിയായി ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു കഴിഞ്ഞു. ഐ ലീഗ് താരത്തെ ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

വരും സീസണ് മുന്നോടിയായി ടീം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു‌ കഴിഞ്ഞെന്നുള്ള റിപ്പോർട്ടുകൾ ശക്തമാണ്. ഇതിന്റെ ഭാഗമായി പല ഇന്ത്യൻ താരങ്ങളുമായും അവർ ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് സൂചനകൾ.

https://youtube.com/watch/6GctZ8L-X-g

അതിനിടെ ഇപ്പോളിതാ ഐ ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡിന്റെ യുവ പ്രതിരോധ താരമായ ഗുർമുഖ് സിംഗ് ടീമിന്റെ റഡാറിലുണ്ടെന്ന വാർത്തകൾ പുറത്ത് വന്നിരിക്കുന്നു.

നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഐ-ലീഗിൽ രാജസ്ഥാൻ യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന താരമാണ് ഇരുപത്തിമൂന്നുകാരനായ ഗുർമുഖ് സിംഗ്. പഞ്ചാബ് സ്വദേശിയായ ഈ സെന്റർ ബാക്ക് താരവുമായി രാജസ്ഥാന് അടുത്ത മാസം 31 വരെയാണ് കരാറുള്ളത്. അത് കൊണ്ടു തന്നെ കരാർ കാര്യം താരത്തെ ബോധ്യപ്പെടുത്താൻ മഞ്ഞപ്പടക്ക് കഴിഞ്ഞാൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം‌ ബ്ലാസ്റ്റേഴ്സിലേക്കെത്തിയേക്കും.

2021-22 സീസൺ ഐ ലീഗിൽ ഇതു വരെ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ ടീമാണ് രാജസ്ഥാൻ യുണൈറ്റഡ് എഫ് സി. ഗുർമുഖിന്റെ പ്രകടനവും ഇതിൽ നിർണായകമായിട്ടുണ്ട്. ഇത് തന്നെയാകാം ബ്ലാസ്റ്റേഴ്സും താരത്തെ നോട്ടമിട്ടതിന് കാരണമെന്നാണ് കരുതപ്പെടുന്നത്. രാജസ്ഥാൻ യുണൈറ്റഡിലെത്തുന്നതിന് മുന്നേ ഗർവാൾ എഫ് സി, മിനർവ്വ അക്കാദമി, ടെക്ട്രോ സ്വദേസ്, ഈസ്റ്റ് ബെംഗാളിന്റെ അണ്ടർ 18 ക്ലബ്ബ് എന്നിവയുടേയും ഭാഗമായിരുന്നു ഗുർമുഖ് സിംഗ്.

വിരാട് കോഹ്ലിക്ക് വിശ്രമം ആവശ്യമാണെന്ന് ഇന്ത്യൻ മുൻ പരിശീലകൻ

എറിക് ടെൻ ഹാഗിന്റെ പണി തുടങ്ങി ഈ 12 താരങ്ങൾ ഒറ്റയടിക്ക്‌ പുറത്തേക്ക്