in , ,

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്‌സും പ്രീമിയർ ലീഗ് ക്ലബ്ബുകളും പങ്ക് എടുക്കുന്ന ന്യൂ ജൻ കപ്പ്‌ ജൂലൈ 26 ന്ന്..

ജൂലൈ 26 ന്ന് യൂ. കെ യിൽ വെച്ചാണ് ടൂർണമെന്റ് ആരംഭിക്കുക.ജൂലൈ 22 ന്ന് ബാംഗ്ലൂർ എഫ് സി യും കേരള ബ്ലാസ്റ്റേഴ്‌സും യൂ. കെ യിൽ എത്തും.സീനിയർ താരങ്ങളും ടീമിനോപ്പം ഉണ്ടാകുമെന്ന് മാർക്കസ് പറയുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന ന്യൂ ജൻ കപ്പ്‌ ജൂലൈ 26 ന്ന്. ഇന്ത്യൻ ടീമുകളായ കേരള ബ്ലാസ്റ്റേഴ്‌സും ബാംഗ്ലൂർ എഫ് സി യും ടൂർണമെന്റിൽ പങ്ക് എടുക്കും. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ജൂലൈ 26 ന്ന് യൂ. കെ യിൽ വെച്ചാണ് ടൂർണമെന്റ് ആരംഭിക്കുക.ജൂലൈ 22 ന്ന് ബാംഗ്ലൂർ എഫ് സി യും കേരള ബ്ലാസ്റ്റേഴ്‌സും യൂ. കെ യിൽ എത്തും.സീനിയർ താരങ്ങളും ടീമിനോപ്പം ഉണ്ടാകുമെന്ന് മാർക്കസ് പറയുന്നു.

ഇന്ത്യൻ ടീമുകൾ അണ്ടർ -21 ടീമിനെ അയക്കുമ്പോൾ പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ അണ്ടർ 19 ടീമാവും പങ്ക് എടുക്കുക.2020 ലാണ് ആദ്യത്തെ നെക്സ്റ്റ് ജെൻ കപ്പ്‌ നടക്കുന്നത്. മുംബൈയിൽ വെച്ചായിരുന്നു ടൂർണമെന്റ്. മാഞ്ചേസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ടീമുകളുടെ അണ്ടർ 15 സംഘം ഇന്ത്യയിൽ പന്ത് തട്ടാൻ എത്തിയിരുന്നു.

മാസങ്ങൾക്ക്‌ മുന്നേ നടന്ന ഡെവലപ്പ്മെന്റ് ലീഗിലെ ആദ്യ രണ്ട് സ്ഥാനകാരാണ് ന്യൂ ജൻ ലീഗിൽ പങ്ക് എടുക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സും ബാംഗ്ലൂർ എഫ് സി യുമാണ് ഈ രണ്ട് ടീമുകൾ. ബാംഗ്ലൂർ എഫ് സി ഡെവലപ്പ്മെന്റ് ലീഗ് വിജയിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു.

പി എസ് ജി പരിശീലകർ വെറും കഴുതകളാണെന്ന് ബ്രസീലിയൻ പരിശീലകൻ..

സഞ്ജുവിന്റെ ആരാധകപിന്തുണ കണ്ട് ഞെട്ടി ഹാർദിക് പാന്ധ്യ, ബാറ്റിങ്ങിൽ ചരിത്രനേട്ടവും സ്വന്തമാക്കി സഞ്ജു സാംസൺ..