in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്രസീലിയൻ മാന്ത്രികൻ വരുന്നു; ഐഎസ്എൽ അടക്കി ഭരിക്കാൻ പുതിയ ക്ലബ്ബിന്റെ തകർപ്പൻ നീക്കങ്ങൾ…

ഈ സീസണിലെ ഐ-ലീഗ് ചാമ്പ്യന്മാരായി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് യോഗ്യത നേടിയ ടീമാണ് മുഹമ്മദ്ൻസ്‌ എസ് സി. ഐഎസ്എലിലേക്ക് ചുവട് വെക്കുന്നത് കൊണ്ട് തന്നെ മാനേജ്‍മെന്റിന് തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തേണ്ടതുണ്ട്

അതുകൊണ്ടുതന്നെ ക്ലബ്ബുമായി ബന്ധപ്പെട്ട് ഒട്ടനവധി ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മുഹമ്മദ്ൻസ് ബ്രസീലിയൻ വിങ്ങറായ കാർലോസ് ഫ്രാൻസിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.

IFTWC ആണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നിലവിൽ താരവുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. നിലവിൽ ബൾഗേറിയൻ ടോപ്പ് ഡിവിഷൻ ക്ലബ്ബായ ലോകോമോട്ടിവ് 1929 സോഫിയക്ക് വേണ്ടിയാണ് 29 ക്കാരൻ കളിക്കുന്നത്.

ഒരു ഫ്രീ ട്രാൻസ്ഫറിലൂടെ ആയിരിക്കും മുഹമ്മദൻസ് താരത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരുക. എന്തിരുന്നാലും അരങ്ങേറ്റ സീസൺ ഏറ്റവും മികച്ചതക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ലബ്ബുള്ളത്.

സഞ്ജു ഭയക്കണം; ബിസിസിഐയുടെ പുതിയ തീരുമാനം സഞ്ജുവിന് തിരിച്ചടിയാകും

ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി രണ്ട് ഗോൾ കീപ്പർമാർ ക്ലബ് വിട്ടു