in , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സും പ്രീമിയർ ലീഗ് ക്ലബ്ബുകളും പങ്ക് എടുക്കുന്ന നെക്സ്റ്റ് ജെൻ കപ്പ്‌ ജൂലൈയിൽ..

ബ്ലാസ്റ്റേഴ്‌സിന് എത്രയും വേഗം കാണാമെന്ന് പറഞ്ഞു കൊണ്ടാണ് പ്രീമിയർ ലീഗ് നേരത്തെ ട്വീറ്റ് ചെയ്തിരിന്നു. ഇത്തരത്തിലുള്ള അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സ് യുവ നിരക്ക് പ്രചോദനമാണ്. എന്തായാലും ആവേശകരമായാ മത്സരങ്ങൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

ബ്ലാസ്റ്റേഴ്‌സും പ്രീമിയർ ലീഗ് ക്ലബ്ബുകളും പങ്ക് എടുക്കുന്ന നെക്സ്റ്റ് ജെൻ കപ്പ്‌ ജൂലൈയിൽ. യൂ കെ യാണ് ലീഗിന്റെ വേദി.ഇന്ത്യയിൽ നിന്ന് രണ്ട് ടീമുകളാണ് പങ്ക് എടുക്കുക. ഇന്ത്യൻ ടീമുകൾ അണ്ടർ -21 ടീമിനെ അയക്കുമ്പോൾ പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ അണ്ടർ 19 ടീമാവും പങ്ക് എടുക്കുക.

2020 ലാണ് ആദ്യത്തെ നെക്സ്റ്റ് ജെൻ കപ്പ്‌ നടക്കുന്നത്. മുംബൈയിൽ വെച്ചായിരുന്നു ടൂർണമെന്റ്. മാഞ്ചേസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ടീമുകളുടെ അണ്ടർ 15 സംഘം ഇന്ത്യയിൽ പന്ത് തട്ടാൻ എത്തിയിരുന്നു. ഇനി ഇന്ത്യൻ ക്ലബ്ബുകൾ കാത്തിരിക്കുന്നത് ജൂലൈയിൽ ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന നെക്സ്റ്റ് ജെൻ കപ്പിന് വേണ്ടിയാണ്.

പ്രീമിയർ ലീഗ് ആതിഥേയത്വം വഹിക്കുന്ന നെക്സ്റ്റ് ജെൻ കപ്പ് ടൂർണമെന്റിൽ പങ്കെടുക്കാൻ ഡെവലപ്പ്മെന്റ് ലീഗിന്റെ അവസാനത്തിൽ മികച്ച രണ്ട് ടീമുകൾ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് പോകും. ആർഎഫ് ഡെവലപ്‌മെന്റ് ലീഗിലെ രണ്ട് ടീമുകളും തിരഞ്ഞെടുത്ത പിഎൽ യൂത്ത് ക്ലബ്ബുകൾക്കെതിരെ ഏറ്റുമുട്ടും. ബാംഗ്ലൂർ എഫ് സി യും കേരള ബ്ലാസ്റ്റേഴ്‌സുമാണ് യോഗ്യത നേടിയ ടീമുകൾ.

ബ്ലാസ്റ്റേഴ്‌സിന് എത്രയും വേഗം കാണാമെന്ന് പറഞ്ഞു കൊണ്ടാണ് പ്രീമിയർ ലീഗ് നേരത്തെ ട്വീറ്റ് ചെയ്തിരിന്നു. ഇത്തരത്തിലുള്ള അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സ് യുവ നിരക്ക് പ്രചോദനമാണ്. എന്തായാലും ആവേശകരമായാ മത്സരങ്ങൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

മാഞ്ചേസ്റ്റർ യുണൈറ്റഡിലെ തന്റെ ആദ്യ ലക്ഷ്യം വ്യക്തമാക്കി എറിക് ടെൻ ഹാഗ്.

സഞ്ജുവിന്റെ കിടിലൻ ഇന്നിങ്സിൽ ഒരുപിടി റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കി.