in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

മാഞ്ചേസ്റ്റർ യുണൈറ്റഡിലെ തന്റെ ആദ്യ ലക്ഷ്യം വ്യക്തമാക്കി എറിക് ടെൻ ഹാഗ്.

ടെൻ ഹാഗിന്റെ വാക്കുകൾ ഓരോ യുണൈറ്റഡ് ആരാധകർക്കും പ്രതീക്ഷ നൽകുന്ന ഒന്നാണ്.ടെൻ ഹാഗിന് കീഴിൽ യുണൈറ്റഡ് നഷ്ട പ്രതാപം തിരകെ പിടിക്കുന്നത് കാണാൻ തന്നെയാണ് ഓരോ യുണൈറ്റഡ് ആരാധകരും കാത്തിരിക്കുന്നത്. പറഞ്ഞ വാക്ക് പാലിക്കാൻ ടെൻ ഹാഗിന് കഴിയട്ടെ.

മാഞ്ചേസ്റ്റർ യുണൈറ്റഡിലെ തന്റെ ആദ്യ ലക്ഷ്യം വ്യക്തമാക്കി എറിക് ടെൻ ഹാഗ്. മാഞ്ചേസ്റ്റർ യുണൈറ്റഡിന് ഔദ്യോഗികമായി കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

മാഞ്ചേസ്റ്റർ യുണൈറ്റഡിൽ തന്റെ ആദ്യത്തെ ലക്ഷ്യം കിരീടം നേടുകയെന്നത്  അല്ല. മറിച്ചു ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുകയെന്നത് തന്നെയാണ് ആദ്യ ലക്ഷ്യം. മാഞ്ചേസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് കളിക്കേണ്ട ക്ലബ്ബാണ്. അത് കൊണ്ട് തന്നെ ടീമിനെ ആദ്യം താൻ ചാമ്പ്യൻസ് ലീഗിലെത്തിക്കും.

എന്നെ സംബന്ധിച്ചിടത്തോളം ഓരോ കളിയും പ്രധാനമാണ്. എല്ലാ കളികളും ജയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അത് എല്ലാവരുടെയും മനോഭാവമായിരിക്കണം. കളിക്കാർ, മാത്രമല്ല സ്റ്റാഫും ക്ലബ്ബിലെ മറ്റെല്ലാവരും. ഓരോ കളിയും പ്രധാനമാണ്, വിജയിക്കാനും മുന്നോട്ട് വരാനും ഞങ്ങൾ എല്ലാ മത്സരങ്ങളും മികച്ച രീതിയിൽ നൽകും.

ടെൻ ഹാഗിന്റെ വാക്കുകൾ ഓരോ യുണൈറ്റഡ് ആരാധകർക്കും പ്രതീക്ഷ നൽകുന്ന ഒന്നാണ്.ടെൻ ഹാഗിന് കീഴിൽ യുണൈറ്റഡ് നഷ്ട പ്രതാപം തിരകെ പിടിക്കുന്നത് കാണാൻ തന്നെയാണ് ഓരോ യുണൈറ്റഡ് ആരാധകരും കാത്തിരിക്കുന്നത്. പറഞ്ഞ വാക്ക് പാലിക്കാൻ ടെൻ ഹാഗിന് കഴിയട്ടെ.

സഞ്ജുവിന്റെ രാജസ്ഥാൻ ഫൈനലിലേക്ക് മുന്നേറുമോ..

ബ്ലാസ്റ്റേഴ്‌സും പ്രീമിയർ ലീഗ് ക്ലബ്ബുകളും പങ്ക് എടുക്കുന്ന നെക്സ്റ്റ് ജെൻ കപ്പ്‌ ജൂലൈയിൽ..