താൻ അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്‌സസിൻ ഒപ്പം ഉണ്ടാകും എന്ന് ഉറപ്പ് നൽകി പരിശീലകൻ ഇവാൻ വുകമനോവിച്. ജംഷഡ്പൂറിന് എതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ക്ലബ്ബുമായി നല്ല ഒരു ചർച്ച നടത്തിയിരുന്നു.നിലവിൽ പ്രശ്നങ്ങൾ ഒന്നുമില്ല.അടുത്ത വർഷം കൊച്ചിയിൽ വെച്ച് ആരാധകരെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു.അടുത്ത സീസണിൽ നമുക്ക് കൊച്ചിയിൽ വെച്ച് കാണാം.നിലവിൽ നാളത്തെ മത്സരത്തിൽ മാത്രമാണ് തനിക്കു ശ്രദ്ധ.
അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ അദ്ദേഹം കാണുമെന്ന വാർത്ത ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും സന്തോഷം നൽകുന്ന കാര്യമാണ്.കഴിഞ്ഞ സീസണിൽ പോയിന്റ് ടേബിളിൽ അവസാന സ്ഥാനകരായ കേരളം ഇന്ന് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.
13 മൽസരങ്ങളിൽ നിന്ന് 23 പോയിന്റാണ് കേരളത്തിന് ഉള്ളത്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം നാളെ ജംഷഡ്പൂരിന് എതിരെയാണ്