in , , ,

LOVELOVE CryCry LOLLOL

നെയ്മർക്ക് പകരം യുവതാരം; ഡാനിലോയ്ക്ക് പകരം റയൽ താരം; ബ്രസീൽ ഇന്നിറങ്ങുന്നത് ഇപ്രകാരം

നെയ്മറിന് ആംഗിൾ ഇഞ്ചുറിയാണ് സംഭവിച്ചിരിക്കുന്നത് . താരത്തിന് ഉടൻ കളിക്കളത്തിലേക്ക് മടങ്ങിവരാനാവുമെങ്കിലും ഗ്രൂപ്പ് ഘട്ടങ്ങളിലെ രണ്ട് മത്സരങ്ങളിലും നെയ്മറെ ഇറക്കി റിസ്കെടുക്കാനുള്ള തീരുമാനം ടിറ്റെ എടുക്കുന്നില്ല എന്നുള്ളതാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് . ബ്രസീലിന്റെ അടുത്ത മത്സരത്തിൽ നെയ്മർക്ക് പകരക്കാരനായി ആരിറങ്ങും എന്നുള്ള ചോദ്യമാണ് ഇപ്പോൾ പലരും ചോദിക്കുന്നത്.

ഖത്തർ ലോകകപ്പിൽ സെർബിയക്കെതിരായുള്ള തങ്ങളുടെ ആദ്യമത്സരത്തിൽ മികച്ച വിജയം നേടിയെങ്കിലും ബ്രസീൽ ആരാധകരെ നിരാശയിലാഴ്ത്തുന്നത് സൂപ്പർ താരമായ നെയ്മറിന്റെ പരിക്കാണ്. സെർബിയക്കെതിരായുള്ള മത്സരത്തിന്റെ എൺപതാം മിനിറ്റിലാണ് നെയ്മർക്ക് പരിക്കേൽക്കുന്നതും തുടർന്ന് പരിശീലകൻ ടിറ്റെ നെയ്മറെ പിൻവലിക്കുന്നതും . പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഗ്രൂപ്പ് ഘട്ടത്തിലെ ഇനിയുള്ള രണ്ട് മത്സരങ്ങളിലും നെയ്മർ ഇറങ്ങില്ല എന്നുള്ളതാണ് .

നെയ്മറിന് ആംഗിൾ ഇഞ്ചുറിയാണ് സംഭവിച്ചിരിക്കുന്നത് . താരത്തിന് ഉടൻ കളിക്കളത്തിലേക്ക് മടങ്ങിവരാനാവുമെങ്കിലും ഗ്രൂപ്പ് ഘട്ടങ്ങളിലെ രണ്ട് മത്സരങ്ങളിലും നെയ്മറെ ഇറക്കി റിസ്കെടുക്കാനുള്ള തീരുമാനം ടിറ്റെ എടുക്കുന്നില്ല എന്നുള്ളതാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് . ബ്രസീലിന്റെ അടുത്ത മത്സരത്തിൽ നെയ്മർക്ക് പകരക്കാരനായി ആരിറങ്ങും എന്നുള്ള ചോദ്യമാണ് ഇപ്പോൾ പലരും ചോദിക്കുന്നത്.

ബ്രസീലിയൻ മാധ്യമങ്ങൾ ഇതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത് അടുത്ത മത്സരത്തിൽ നെയ്മറിന്റെ പകരക്കാരനായി റയൽ മാഡ്രിഡിന്റെ യുവതാരം റോഡ്രിഗസ് ഇറങ്ങുമെന്നാണ് .

ആദ്യമത്സരത്തിൽ റിചാർലിസന് പിറകെയായിരുന്നു നെയ്മറിന്റെ പൊസിഷൻ.രണ്ടാമത്തെ മത്സരത്തിൽ നെയ്മറില്ലാത്തതോടെ റോഡ്രിഗസ് ആ സ്ഥാനം ഏറ്റെടുക്കുമെന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബ്രസീൽ നിരയിൽ പരിക്കേറ്റ് അടുത്ത മത്സരത്തിൽ കളിക്കാതിരിക്കുന്ന താരം ബ്രസീലിന്റെ റൈറ്റ് ബാക്ക് ആയ ഡാനിലോയാണ് . ഡാനിലോയ്ക്ക് പകരം റയൽ മാഡ്രിഡിന്റെ തന്നെ മറ്റൊരു പ്രതിരോധ താരമായ എഡർ മിലിറ്റാവോ കളത്തിലിറങ്ങുമെന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആദ്യ സ്ഥാനങ്ങളിൽ ഇടം നേടി ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി മുന്നിൽ

ലോകക്കപ്പിൽ നാണംകെട്ട റെക്കോഡുമായി ഖത്തർ…