പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം കളിക്കാൻ ആഗ്രഹമുണ്ടെന്ന് നെയ്‌മർ. നിലവിൽ ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിന്റെ സൂപ്പർ താരം ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസണിലെ മോശം പ്രകടനം മൂലം യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചു കഴിഞ്ഞു.
അതുകൊണ്ട് ഇറ്റാലിയൻ ലീഗ് ക്രിസ്റ്റ്യാനോക്ക് മടുത്തു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ തനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പം കളിക്കണം എന്നു ആഗ്രഹമുണ്ടെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ പറഞ്ഞു കഴിഞ്ഞു.
നെയ്‌മർ ഇപ്പൊൾ ഫ്രഞ്ച് ലീഗിൽ ആണ് കളിക്കുന്നത്. നേരത്തെ ഇവർ ഇരുവരും ഒരേ സമയം സ്പാനിഷ് ലീഗ് ആയ ലാലിഗയിൽ കളിച്ചിരുന്നു. ക്രിസ്റ്റ്യാനോ റയൽ മാഡ്രിഡിനായി കളിക്കുമ്പോൾ നെയ്മർ ബാഴ്‍സലോണക്ക് വേണ്ടി ആയിരുന്നു ബൂട്ട് കെട്ടിയത്.
ഒരു ഇന്റർവ്യൂവിൽ ആയിരുന്നു നെയ്മർ മനസ് തുറന്നത്. “എനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം കളിക്കുവാൻ ആഗ്രഹമുണ്ട്. മെസ്സിയെയും എംബപ്പേയും പോലെയുള്ള മഹാന്മാരായ താരങ്ങൾക്ക് ഒപ്പം കളിക്കാൻ കഴിഞ്ഞ എനിക്ക് ഇതുവരെ റൊണാൾഡോയ്ക്ക് ഒപ്പം കളിക്കുവാൻ കഴിഞ്ഞിട്ടില്ല”.
നെയ്മർ ആഗ്രഹിക്കുന്ന പോലെ നടക്കണമെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ട് പാരീസ് സെന്റ് ജർമനിലേക്ക് എത്തണം. നെയ്മർ PSG യുമായുള്ള കരാർ 2025 വരെ നീട്ടിയത് കൊണ്ട് അദ്ദേഹം യുവേയിലേക്ക് പോകാൻ സാധ്യതയില്ല.
SOURCE: GOAL.COM