in

ഇനി ആദ്യ മിനിറ്റ് മുതൽ ആക്രമണമെന്ന് സിദാൻ

ഇനി ആദ്യ മിനിറ്റ് മുതൽ ആക്രമണമെന്ന് സിദാൻ
ഇനി ആദ്യ മിനിറ്റ് മുതൽ ആക്രമണമെന്ന് സിദാൻ. (Getty Images)

കളി മികവ്‌ കൊണ്ടും പരിശീലന മികവ്‌ കൊണ്ടും സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ ഇതിഹാസം ആണ് ഫ്രഞ്ച് താരം സിനദീൻ സിദാൻ.

റയലിന് തുടർച്ചയായി ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി കൊടുത്തു കൊണ്ട് ആയിരുന്നു സിദാൻ പരിശീലകന്റെ കുപ്പായം അണിഞ്ഞപ്പോൾ തിളങ്ങിയത്. എന്നാൽ നിലവിൽ അദ്ദേഹത്തിന്റെ അവസ്ഥ അത്ര നല്ലതല്ല. കൊടുങ്കാറ്റിൽ അകപ്പെട്ട കപ്പൽ പോലെ ആടിയുലയുകയാണ് റയൽ മാഡ്രിഡ്.

ചാമ്പ്യൻസ് ലീഗിൽ നിന്നും റയൽ മാഡ്രിഡ് പുറത്തായിക്കഴിഞ്ഞു. ഇനി ശേഷിക്കുന്ന സാധ്യത ലാ ലീഗ മാത്രം ആണ്. അതിനായി സാധ്യമായ എല്ലാ വഴികളും റയൽ മാഡ്രിഡും സിദാനും നോക്കുന്നുണ്ട്.

അത്ലറ്റികോ കഴിഞ്ഞ കളിയിൽ തോറ്റത് തങ്ങൾക് കൂടുതൽ പ്രതീക്ഷ നൽകുന്ന ഘടകം ആണെന്ന് റയൽ പരിശീലകൻ ഇന്ന് പറഞ്ഞു.

റയലിന്റെ അടുത്ത മത്സരം ഗ്രാനഡയ്ക്ക് എതിരെ ആണ്. കളിക്ക് ഇറങ്ങും മുമ്പേ സിദാൻ തന്റെ നയം വ്യക്തമാക്കി കഴിഞ്ഞു. വിജയം അനിവാര്യമായത് കൊണ്ട് ആദ്യ മിനിറ്റ് മുതൽ തന്നെ ആക്രമണം നടത്താൻ ആണ് തന്റെ തീരുമാനം എന്നു സിദാൻ പറഞ്ഞു. എന്തായാലും ഇന്ന് തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന റയലിനെ കാണാൻ കഴിയും.

ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം കളിക്കണമെന്നു നെയ്മർ

ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം കളിക്കണമെന്നു നെയ്മർ

റാമോസിന് PSG യുടെ ബമ്പർ ഓഫർ

റാമോസിന് PSG യുടെ ബമ്പർ ഓഫർ