in

LOVELOVE CryCry LOLLOL OMGOMG

ബലാത്സംഗ ആരോപണം നേരിട്ട സമയത്ത് നെയ്മർ പിതാവുമായി സംസാരിക്കുന്ന കാര്യങ്ങൾ ഇതാണ്.. നെയ്മർ ദി പെർഫെക്ട് ചാവോസ് തരംഗമാകുന്നു

നേരത്തെ നെയ്മർ ജൂനിയറിനെതിരെ ബലാത്സംഗ ആരോപണം ഉയർന്നു വന്ന സാഹചര്യത്തിൽ തന്റെ പിതാവായ നെയ്മർ സീനിയറുമായി നെയ്മർ ജൂനിയർ സംസാരിക്കുന്ന രംഗങ്ങളും ഈ ഡോക്യൂമെന്ററിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആ സന്ദർഭത്തിൽ നടക്കുന്ന സംഭാഷണ രംഗങ്ങൾ ചുവടെ കൊടുക്കുന്നു. ‘നെയ്മർ ദി പെർഫെക്ട് ചാവോസ്’ എന്ന ഈ ഡോക്യൂമന്ററി തന്നെ പറ്റിയുള്ള ആളുകളുടെ മോശം കാഴ്ചപ്പാട് മാറ്റുമെന്ന് നേരത്തെ നെയ്മർ ജൂനിയർ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു

ലോകഫുട്ബോളിലെ സൂപ്പർ താരമായ നെയ്മർ ജൂനിയറിന്റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള നെറ്റ്‌ഫ്ലിക്സിന്റെ ഡോക്യൂമെന്ററിയായ ‘നെയ്മർ ദി പെർഫെക്ട് ചാവോസ്’ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തിറങ്ങിയത്. നെയ്മർ ജൂനിയറിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ഒട്ടുമിക്ക സംഭവവികാസങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

നേരത്തെ നെയ്മർ ജൂനിയറിനെതിരെ ബലാത്സംഗ ആരോപണം ഉയർന്നു വന്ന സാഹചര്യത്തിൽ തന്റെ പിതാവായ നെയ്മർ സീനിയറുമായി നെയ്മർ ജൂനിയർ സംസാരിക്കുന്ന രംഗങ്ങളും ഈ ഡോക്യൂമെന്ററിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആ സന്ദർഭത്തിൽ നടക്കുന്ന സംഭാഷണ രംഗങ്ങൾ ചുവടെ കൊടുക്കുന്നു.

നെയ്മർ ജൂനിയറിനോട് പിതാവ് നെയ്മർ സീനിയർ പറയുന്ന വാക്കുകൾ ഇങ്ങനെയാണ് : “നിനക്ക് കൂടുതൽ റിസ്കുകൾ എടുക്കാൻ കഴിയില്ല എന്ന കാര്യം നീ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിനക്കെന്തെങ്കിലും സംഭവിച്ചാൽ നമ്മൾ കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത നിന്റെ ഇമേജ് നഷ്ടപ്പെടുമെന്നതാണ് എന്റെ പ്രധാന ആശങ്ക.”

“എനിക്ക് എപ്പോഴും നിന്റെ അരികിൽ നിൽക്കാൻ കഴിയില്ല, പണ്ട് ഞാൻ ഉണ്ടായിരുന്നു, നിനക്ക് അത് ഇഷ്ടമായിരുന്നു, പക്ഷെ ഇപ്പോൾ ഞാൻ ഉണ്ടാകുന്നത് നിനക്ക് ഇഷ്ടമല്ല. പക്ഷെ ആരെങ്കിലും നിന്നെ സംരക്ഷിക്കണം. അവർ എന്റെ മകൻ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചു, ഞാൻ നിന്നെ ശല്യപ്പെടുത്തുന്നുണ്ടായേക്കാം, പക്ഷേ ഞാൻ നിന്നെ സംരക്ഷിക്കും.”

എന്നാൽ വളരെ ദേഷ്യപ്പെട്ടു കൊണ്ട് നെയ്മർ ജൂനിയർ പിതാവിന് നൽകുന്ന മറുപടി ഇങ്ങനെയാണ് : “തീർച്ചയായും, പക്ഷെ നിങ്ങൾ ആളുകളോട് സംസാരിക്കുന്ന രീതി എനിക്ക് ഇഷ്ടപ്പെടുന്നില്ല. ഇപ്പോൾ സംഭവിച്ചതിനെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്, ഞാൻ പൊതുവായാണ് ഉദ്ദേശിച്ചത്. നിങ്ങൾ ചില സമയങ്ങളിൽ കൂടുതൽ അഗ്രെസ്സിവാണ്, അത് എല്ലാവർക്കും സംഭവിക്കുന്നതാണെന്ന് എനിക്കറിയാം. അതാണ് പ്രശ്നം, പക്ഷെ അത് കുഴപ്പമില്ല.”

“ഞാൻ അങ്ങനെ സംസാരിക്കില്ല എന്നതാണ് എനിക്ക് പറയാനുള്ളത്. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്താൽ അത് ആരോഗ്യകരമായ രീതിയിൽ പരിഹരിക്കാനാണ് ഞാൻ ആഗ്രഹിക്കുക. ഞാൻ എല്ലാം ആസ്വദിക്കാനാണ് ശ്രമിക്കുന്നത്, പക്ഷെ എനിക്ക് കഴിയുന്നില്ല, അത് എന്നോട് തന്നെയുള്ള പോരാട്ടമാണ്. ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്ന് നിങ്ങൾ പറയുന്നു.”

‘നെയ്മർ ദി പെർഫെക്ട് ചാവോസ്’ എന്ന ഈ ഡോക്യൂമന്ററി തന്നെ പറ്റിയുള്ള ആളുകളുടെ മോശം കാഴ്ചപ്പാട് മാറ്റുമെന്ന് നേരത്തെ നെയ്മർ ജൂനിയർ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

അർജന്റീന വന്നിരിക്കുന്നത് വിശ്രമിക്കാനല്ല, വിജയദാഹമാണുള്ളതെന്ന് ഗോൾകീപ്പർ എമി മാർട്ടിനസ്

താൻ കണ്ട ഏറ്റവും മൂർച്ചയേറിയ ക്രിക്കറ്റ് ബ്രെയിൻ ധോണിയുടേതെന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം….