in

LOVELOVE OMGOMG LOLLOL CryCry AngryAngry

ആരാധകരുടെ ഹൃദയത്തിൽ ചേക്കേറാൻ നെയ്മർ ദി പെർഫെക്ട് ചാവോസ് വരുന്നു…

നെയ്മർ തൻറെ കഥയെപ്പറ്റി സ്വയം സംസാരിക്കുന്ന രീതിയിൽ ആത്മകഥാംശം പരമായി ആണ് ഈ ഒരു ഡോക്യുമെൻററിയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. തൻറെ ജീവിതത്തിലെ ഉയർച്ചതാഴ്ചകളെ കുറിച്ചും കുടുംബത്തിനുള്ളിലെ വൈകാരിക ബന്ധത്തെ കുറിച്ചും സ്വഭാവത്തിൽ വന്ന മാറ്റത്തെക്കുറിച്ചും തന്നെ സ്വാധീനിച്ച ഘടകങ്ങളെയും വ്യക്തികളെ കുറിച്ചുമെല്ലാം ഡോക്യുമെൻററിയിൽ ഉണ്ടായിരിക്കും എന്നതിൻറെ സൂചനയാണ് നെയ്മർ ട്രെയിലറിൽ നൽകിയിരിക്കുന്നത്.

Neymar-copa-america-final

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയ എൻറെ ജീവിതത്തെ ആസ്പദമാക്കി സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് നെയ്മർ ദി പെർഫെക്ട് ചാവോസ് എന്നപേരിൽ ഡോക്യുമെൻററി പുറത്തിറക്കുന്നു. 2022 ജനുവരി 25ന് പുറത്തുവരുന്ന ഡോക്യുമെൻററി ട്രെയിലർ ഇതിനോടകം നെറ്റ്ഫ്ലിക്‌സ് പുറത്തിറക്കിയിട്ടുണ്ട്.

നെയ്മർ ജൂനിയർ എന്ന സൂപ്പർതാരത്തിന്റെ ജീവിതത്തിലെ സമസ്ത മേഖലകളിലും ഈ ഒരു ഡോക്യുമെൻററിയിൽ ഉൾപ്പെടുത്താൻ അവർ ശ്രമിച്ചിട്ടുണ്ട്. ബ്രസീൽ ഇതിഹാസങ്ങളുടെ കരിയറിന് തുടക്കം കുറിക്കുന്ന സാന്റോസിലേക്ക് എത്തുന്ന നെയ്മറിന്റെ ആദ്യദിനങ്ങൾ മുതൽ ഇന്ന് സൂപ്പർ ക്ലബ്ബായ PSGയിലെത്തിയത് വരെയുള്ള സകല കാര്യങ്ങളും, തുടങ്ങി അദ്ദേഹത്തിൻറെ ജീവിതത്തിലെ എല്ലാ പരിവർത്തനങ്ങളും ഇതിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ഈ ഡോക്യുമെൻററിയിൽ കാണാം.

Neymar-copa-america-final

ഒരു മികച്ച താരം എന്നതിലുപരിയായി പലപ്പോഴും കളിക്കളത്തിനകത്തും പുറത്തും അദ്ദേഹം വിവാദങ്ങളുടെ കളിത്തോഴനായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഒരു ഡോക്യുമെൻററി പുറത്തിറങ്ങുമ്പോൾ ലോകവ്യാപകമായി വളരെ വലിയ ഒരു സ്വീകാര്യത അദ്ദേഹത്തിന് ലഭിക്കും എന്നത് ഉറപ്പാണ്. ഇതിനോടകംതന്നെ അദ്ദേഹത്തിൻറെ ആരാധകർ ഇതിന്റെ ട്രെയ്‌ലർ ഏറ്റെടുത്തുകഴിഞ്ഞു.

നെയ്മർ തൻറെ കഥയെപ്പറ്റി സ്വയം സംസാരിക്കുന്ന രീതിയിൽ ആത്മകഥാംശം പരമായി ആണ് ഈ ഒരു ഡോക്യുമെൻററിയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. തൻറെ ജീവിതത്തിലെ ഉയർച്ചതാഴ്ചകളെ കുറിച്ചും കുടുംബത്തിനുള്ളിലെ വൈകാരിക ബന്ധത്തെ കുറിച്ചും സ്വഭാവത്തിൽ വന്ന മാറ്റത്തെക്കുറിച്ചും തന്നെ സ്വാധീനിച്ച ഘടകങ്ങളെയും വ്യക്തികളെ കുറിച്ചുമെല്ലാം ഡോക്യുമെൻററിയിൽ ഉണ്ടായിരിക്കും എന്നതിൻറെ സൂചനയാണ് നെയ്മർ ട്രെയിലറിൽ നൽകിയിരിക്കുന്നത്.

ഏതായാലും ബ്രസീലിയൻ സൂപ്പർതാരത്തിന്റെ ആരാധകരുടെ ഹൃദയത്തിലേക്കാഴ്ന്നിറങ്ങി സ്പർശിക്കുന്ന വിധത്തിലായിരിക്കും ഈ ഡോക്യുമെൻററി ചിത്രീകരിച്ചിരിക്കുന്നത്. ഇതിന് ലോകവ്യാപകമായി വളരെയേറെ പ്രേക്ഷകപ്രീതി ലഭിക്കുമെന്നതും ഉറപ്പാണ്

വിരമിക്കൽ പ്രഖ്യാപിച്ചതിനുശേഷം അഗ്യൂറോയ്ക്ക് ലയണൽ മെസ്സിയുടെ ഹൃദയം തൊടുന്ന സന്ദേശമെത്തി…

ലാലിഗക്ക് ആശങ്ക, റയൽ മാഡ്രിഡ്‌ സൂപ്പർ താരങ്ങൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..