ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ മുതൽ സെമി ഫൈനലുകളിൽ എവേ ഗോൾ അനുകൂല്യം ഇല്ല.
കഴിഞ്ഞ ഏഴു സീസണുകളിലും തുടർന്ന് പോന്നിരുന്ന എവേ ഗോൾ അനുകൂല്യം ഈ സീസണിൽ ഉണ്ടായേക്കില്ലെന്ന് ഐ എസ് ൽ അധികൃതർ വ്യക്തമാക്കി.
ഇരു പാതങ്ങളിലുമായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീം ആയിരിക്കും ഫൈനലിലേക്ക് കടക്കുക.ഫൈനൽ മാർച്ച് 20 ന്ന് ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.
സെമി ഫൈനലിന്റെ ആദ്യ പാത മൽസരങ്ങൾ മാർച്ച് 11,12 തീയതികളിലും രണ്ടാം പാത മൽസരങ്ങൾ മാർച്ച് 15,16 തീയതികളിലും ആരംഭിക്കും. ലീഗ് മത്സരങ്ങൾ മാർച്ച് 7 ന്ന് അവസാനിക്കും.
പോയിന്റ് ടേബിളിലെ ആദ്യ നാലു സ്ഥാനകാർ മാത്രെമേ സെമി ഫൈനൽ മൽസരങ്ങൾക്ക് യോഗ്യത നേടുകയൊള്ളു. നിലവിൽ നോർത്ത് ഈസ്റ്റും ഈസ്റ്റ് ബംഗാളും ഒഴിച്ച് ബാക്കി ഒൻപതു ടീമുകളും സെമി ഫൈനലിൻ വേണ്ടി പോരാടാകുയാണ്.
15 കളികളിൽ നിന്ന് 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ലീഗിൽ നാലാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നാളെ എ ടി കെ മോഹൻ ബഗാനെതിരെയാണ്.