in

LOVELOVE

കൊൽക്കത്തയേ കൊന്ന് ഒഡിഷ, ലോബേറയുടെ സംഘം എ എഫ് സി കപ്പ്‌ അടുത്ത റൗണ്ടിന് അരികിൽ.

എ എഫ് സി കപ്പ്‌ നോക്ക് ഔട്ട്‌ യോഗ്യതക്ക് അരികിൽ ഒഡിഷ.എ എഫ് സി കപ്പിലെ ക്ലാസിക്കൽ മത്സരങ്ങളിൽ ഒന്നാണ് ഇപ്പോൾ അവസാനിച്ചത്.മോഹൻ ബഗാനെ ഒഡിഷ തകർത്തത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്. ഈ ഒരു വിജയത്തോടെ എ എഫ് സി കപ്പ്‌ നോക്ക് ഔട്ട്‌ യോഗ്യത മത്സരങ്ങളിലേക്ക് ഒഡിഷ ഒരു പടി കൂടി അടുത്തു.

17 മത്തെ മിനുട്ടിൽ മോഹൻ ഭഗാനാണ് ആദ്യം ലീഡ് എടുത്തത്.എന്നാൽ പിന്നീട് കണ്ടത് ഒഡിഷ മാസ്റ്റർ ക്ലാസ്സ്‌ ആയിരുന്നു.29 മത്തെ മിനുട്ടിൽ റോയ് കൃഷ്ണ ഒഡിഷയേ ഒപ്പമെത്തിച്ചു.32 മത്തെ മിനുട്ടിൽ മൗറിസിയോ ലീഡ് എടുത്തു.41 മത്തെ മിനുട്ടിൽ ഗോഡ്ഡേർഡ് ഒഡിഷയുടെ മൂന്നാമത്തെ ഗോളും സ്വന്തമാക്കി.

എന്നാൽ വിട്ട് കൊടുക്കാൻ മോഹൻ ബഗാൻ ഒരുക്കമായിരുന്നില്ല.63 മത്തെ മിനുട്ടിൽ കിയാൻ നസിരി ഭഗാന്റെ രണ്ടാമത്തെ ഗോൾ സ്വന്തമാക്കി.എന്നാൽ സമനില ഗോൾ സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞില്ല.ഒടുവിൽ ഇഞ്ചുറി ടൈമിൽ രണ്ട് ഗോളുകൾ കൂടി ഒഡിഷ സ്വന്തമാക്കി 5-2 ന്ന് മത്സരം അവസാനിപ്പിച്ചു.

നിലവിൽ ഗ്രൂപ്പിൽ ഒഡിഷ രണ്ടാം സ്ഥാനത്താണ്.അടുത്ത മത്സരം ബാശുണ്ടരയോട് സമനില സ്വന്തമാക്കുകയും മോഹൻ ബഗാൻ അടുത്ത മത്സരം ജയിക്കാതെയിരിക്കുകയും ചെയ്താൽ ഒഡിഷക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാം.

ആശാൻ ഒപ്പം മിലോസ് എത്തുന്നു, സംഭവം ഇതാണ്..

ഗോളുമില്ല അസ്സിസ്റ്റുമില്ല പെപ്ര ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ തുടരുന്നതിൽ കാരണമുണ്ട്