മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ ഒലെ ഗുന്നാർ സോൾഷ്യയറെ പരിശീലക സ്ഥാനത്തു നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴിവാക്കി. 2018-ൽ ഹെഡ് മാനേജരായി ജോലിയിൽ പ്രവേശിച്ചതിന് ശേഷം, ഒലെ ഗുന്നാർ സോൾഷ്യയർ ടീമിൽ കാര്യമായ പുരോഗതി കൈവരിച്ചെങ്കിലും പ്രധാനപ്പെട്ട കിരീടങ്ങൾ ഒന്നുപോലും നേടാനായില്ല.
കഴിഞ്ഞ സമ്മറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാനെ തുടങ്ങിയ സൂപ്പർ താരങ്ങൾ എത്തിയതോടെ , ഒരു പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിന്റെ പല പൊരുത്തക്കേടുകളും ഈ സീസണിൽ ഉയർന്നുവരാൻ തുടങ്ങി.
ഈ സീസൺ ആരംഭിച്ച നിമിഷം മുതൽ, ടൂർണമെന്റുകളിലുടനീളം ഏത് ക്ലബിനെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡിന് മോശം ഫലമായതിനാൽ ഒലെ ഗുന്നർ സോൾഷ്യയർക്ക് നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. പല മത്സരങ്ങളിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകൻ.
കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ വാറ്റ്ഫോഡിനോട് 4-1 എന്ന സ്കോറിനു മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടതിന് ശേഷം, സോൾഷ്യയറെ ക്ലബിൽ നിന്ന് പുറത്താക്കുന്നതിനുള്ള നിബന്ധനകളിൽ എത്തിച്ചേരാൻ ഡയറക്ടർ ബോർഡ് അടിയന്തര യോഗം വിളിച്ചു. അഞ്ച് മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ഒലെയെ മാനേജർ ചുമതലകളിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനവുമായി അവർ രംഗത്തെത്തി.
മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പരിശീലകനായ ഒലെ ഗുന്നാർ സോൾഷ്യയറെ പുറത്താക്കിയതായി ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഒലെ ഗുന്നർ സോൾഷ്യയറിന്റെ ഭാവിയെക്കുറിച്ചുള്ള അന്തിമ വിധിയിൽ എത്തിയെങ്കിലും, മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമ ജോയൽ ബ്ലേസറാണ് അവസാന വാക്ക് പറയേണ്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി ഉടൻ തന്നെ ഇക്കാര്യം അറിയിക്കുമെന്നാണ് കരുതപ്പെടുന്നത്.