in

CryCry

അഗ്യൂറോ ഫുട്ബോളിൽ നിന്ന് വിരമിച്ചു ? ഒഫീഷ്യൽ പ്രഖ്യാപനം ഉടൻ…

മാഞ്ചസ്റ്റർ സിറ്റിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്ത സെർജിയോ അഗുറോയുടെ ഗോൾ ഇന്നും ലോകഫുട്ബോളിൽ ശ്രേദ്ദേയമായ ഒന്നു തന്നെയാണ്. പ്രീമിയർ ലീഗിൽ ഇപ്പോഴും തകർക്കപ്പെടാത്ത നിരവധി റെക്കോർഡുകളാണ് സെർജിയോ അഗുറോയുടെ പേരിലുള്ളത്. ലോകഫുട്ബോളിന്റെ ചരിത്ര താളുകളിൽ നിങ്ങൾ എപ്പോഴുമുണ്ടാവും പ്രിയ സെർജിയോ കുൻ അഗുറോ.

Sergio Aguero Retireing

ഒക്ടോബർ 30-ന് അലാവസിനെതിരായ 1-1 ന് സമനില വഴങ്ങിയ ബാഴ്‌സലോണയുടെ ഹോം മത്സരത്തിനിടെ ബാഴ്സയുടെ അർജന്റീന താരം സെർജിയോ അഗ്യൂറോ ഹൃദയസംബന്ധമായ പ്രശ്‌നത്തെ തുടർന്ന് മൈതാനം വിട്ടിരുന്നു. താരം ഉടൻ തന്നെ കളിക്കളത്തിലേക്ക് തിരിച്ചു വരുമെന്ന് കരുതിയ ഫുട്ബോൾ ആരാധകർക്ക് നിരാശയേകുന്ന വാർത്തയാണിപ്പോൾ പുറത്തു വന്നത്.

സെർജിയോ അഗ്യൂറോ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി ഫാബ്രിസിയോ റൊമാനോ അടക്കമുള്ള നിരവധി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. ഉടൻ തന്നെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Sergio Aguero Retireing

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ സിറ്റി വിട്ട സെർജിയോ അഗുറോ ഫ്രീ ട്രാൻസ്ഫറിലാണ് ബാഴ്‌സലോണയിലെത്തുന്നത്. എന്നാൽ സീസണിലെ ആദ്യ സ്ട്രെച്ചിൽ തന്നെ പരിക്കേറ്റതിനാൽ അദ്ദേഹം സീസൺ തുടക്കത്തിൽ നിരവധി മത്സരങ്ങളിൽ നിന്ന് പുറത്തായിരുന്നു. ഒക്ടോബർ 17 ന് വലൻസിയയ്‌ക്കെതിരെയാണ് അദ്ദേഹം ബാഴ്സലോണക്കായി അരങ്ങേറ്റം കുറിച്ചത്.

സെർജിയോ അഗുറോ വെറും അഞ്ചു മത്സരങ്ങളിൽ മാത്രമാണ് ബാഴ്സലോണക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ക്യാമ്പ് നൂവിൽ നടന്ന എൽ ക്ലാസ്സികോ മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെയാണ് അഗുറോ അവസാനമായി ഗോൾ നേടുന്നത്. പക്ഷെ, എൽ-ക്ലാസ്സികോ മത്സരത്തിൽ റിയൽ മാഡ്രിഡ്‌ 2-1 എന്ന സ്കോറിനു വിജയിച്ചു.

മാഞ്ചസ്റ്റർ സിറ്റിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്ത സെർജിയോ അഗുറോയുടെ ഗോൾ ഇന്നും ലോകഫുട്ബോളിൽ ശ്രേദ്ദേയമായ ഒന്നു തന്നെയാണ്. പ്രീമിയർ ലീഗിൽ ഇപ്പോഴും തകർക്കപ്പെടാത്ത നിരവധി റെക്കോർഡുകളാണ് സെർജിയോ അഗുറോയുടെ പേരിലുള്ളത്. ലോകഫുട്ബോളിന്റെ ചരിത്ര താളുകളിൽ നിങ്ങൾ എപ്പോഴുമുണ്ടാവും പ്രിയ സെർജിയോ കുൻ അഗുറോ.

പരിശീലകനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് !! ഒഫീഷ്യൽ പ്രഖ്യാപനം ഉടൻ….

കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി, സൂപ്പർ താരം കെ പി രാഹുൽ പുറത്ത്