in ,

നന്ദി ഒലെ

നന്ദി ഒലെ ഒരായിരം നന്ദി

ole has stepped

അയാൾ പടിയിറങ്ങി. ഒരുപാട് പ്രതീക്ഷകൾ നൽകിയ ഒലെ ഗുണ്ണർ സോൾസ്‌ഷ്വർ പടിയിറങ്ങി. വീണിടത്തു നിന്ന് കൈപിടിച്ചു യുണൈറ്റടിനെ മെല്ലെ എഴുനേൽപ്പിച്ചു നടത്തിയ പ്രിയപ്പെട്ട മാനേജർ തന്നെയായിരുന്നു അയാൾ. പക്ഷെ എവിടെയോ അയാളുടെ കണക്ക് കൂട്ടലുകൾ പിഴച്ചപ്പോൾ എന്നെന്നേക്കുമായി തീയേറ്റർ ഓഫ് ഡ്രീംസിൽ നിന്ന് അയാൾ യാത്രയായി.

പ്രതീക്ഷകൾ ഏറെ നൽകിയ മൗറീനോയുടെ പതനമാണ് അദ്ദേഹത്തെ മാനേജറായി നിയമിക്കാൻ ഇടയാക്കിയത്. തുടർന്ന് അങ്ങോട്ട്‌ അയാൾ സ്വപ്ന സമാനമായ ഒരു യാത്ര നടത്തുകയാണ്.തുടരെ പത്തു വിജയങ്ങളുമായി അദ്ദേഹം ആരംഭിച്ചത് ഓർമയില്ലേ. ചാമ്പ്യൻസ് ലീഗിൽ പാരിസിൽ ചെന്ന് നടത്തിയ ആ തിരിച്ചു വരവ് ഫെർഗി യുഗത്തെ ഓർമിപ്പിക്കുന്നതായിരുന്നില്ലേ.ഫെർഗി യുഗത്തിന് ശേഷം മാഞ്ചേസ്റ്റർ യുണൈറ്റഡ് അക്കാഡമിയിൽ നിന്ന് എത്രയോ നല്ല താരങ്ങൾ ചെകുത്താൻ കോട്ടയിൽ അരങ്ങേറി.അയാൾ നൽകിയ നല്ല ഓർമ്മകൾ പിന്നെയും മനസിലേക്ക് കടന്നു വരുകയാണ്.അർസി വെങ്ങറുടെ ഇൻവിസിബിൾ സംഘത്തിനെ കൊണ്ട് മാത്രം സാധിച്ച ഇരുപത്തി ഏഴു മത്സരങ്ങളുടെ അപരചിത എവേ വിജയങ്ങൾ തകർത്തു തുടരെ മുപ്പതു വിജയങ്ങൾ നേടി ചരിത്രം സൃഷ്ടിച്ച മാനേജർ അല്ലെ നിങ്ങൾ.പേര് കേട്ട മാനേജർമാർ വന്നു പോയിട്ട് നിങ്ങൾക്ക് മാത്രമല്ലേ ഫെർഗിയുടെ ചെകുത്താൻ കൂട്ടത്തിന്റെ നിഴൽ എങ്കിലും കാണിച്ചു തരാൻ കഴിഞ്ഞത്.

ole has stepped down

ഈ സീസണിന്റെ തുടക്കത്തിൽ സാക്ഷാൽ റൊണാൾഡോ എത്തുന്നതിനും മുന്നേ മാഞ്ചേസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജയിക്കാൻ ഏറ്റവും സാധ്യത കല്പിക്കപെട്ടത് നിങ്ങൾ വളർത്തിയ ആ ടീമിനെ കണ്ടു അല്ലെ.നിങ്ങൾ വരുമ്പോൾ മുന്നേറ്റ നിരയിലെ താരങ്ങൾ ആരായിരുന്നു എന്ന് പോലും ഒരു ആരാധകനും ഓർമയില്ല. പക്ഷെ അതെ മുന്നേറ്റ നിരയിൽ ഇന്ന് കളിക്കുന്നത് സാക്ഷാൽ റൊണാൾഡോയാണ് എന്നാ വസ്തുത വിളിച്ചു ഓതും നിങ്ങൾ എത്രത്തോളം ഈ ടീമിനെ വളർത്തി എന്ന്.

എത്രയോ മനോഹരമായ ഓർമ്മകൾ പിന്നെയും പിന്നെയും മനസിലേക്ക് കടന്നു വരുന്നു. ഫെർഗി യുഗത്തിന് ശേഷം പ്രീമിയർ ലീഗിൽ യുണൈറ്റഡ് ആദ്യമായി അഞ്ചു ഗോൾ അടിച്ചത് ഒലെ യുടെ കീഴിലായിരുന്നു . തുടരെ തുടരെ മൂന്നു ഗോളുകൾ അടിച്ചു ജയിച്ച മൽസരങ്ങൾ.സൗത്തംപ്റ്റോൺ എതിരെ നടത്തിയ തിരിച്ചു വരവുകൾ. തങ്ങൾക്ക് ഒരു ഗോൾ കിട്ടിയാൽ ഒരു ടീമിന്റെ ആരാധകരും പോലും ഇത്രത്തോളം സന്തോഷിക്കില്ല എന്നാ രസകരമായ ട്രോൾ വിളിച്ചോതും എത്ര മനോഹരമായിരുന്നു ഒലെ യുഗത്തിലെ ഓരോ തിരിച്ചു വരവുകളും എന്ന് .

ഇന്ന് അയാൾ നിറകണ്ണുകളോടെ ഓരോ യുണൈറ്റഡ് ആരാധകനെയും സ്വപ്നം കാണാൻ പഠിപ്പിച്ച ഒരു സംഘം ചുറുചുറുക്കുള്ള താരങ്ങളെ തനിക് പിന്നിൽ വരുന്ന പരിശീലകൻ സംഭാവന ചെയ്തു ഓൾഡ് ട്രാഫോർഡിന്റെ പടികൾ ഇറങ്ങുകയാണ്.

പ്രിയപ്പെട്ട ഒലെ തകർന്നു കിടന്ന ഒരു ടീമിനെ എഴുനേൽപ്പിച് നടക്കാൻ പഠിപ്പിച്ചതിന് നന്ദി. കിരീടം ഇല്ലാതെ നിങ്ങൾ പടിയിറങ്ങേണ്ടി വരുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. പ്രതീക്ഷകൾ ഒരുപാട് നൽകിയിട്ടും ഒന്നും ഇല്ലാത്തവനെ പോലെ നിറകണ്ണുകളോടെ നിങ്ങൾ യാത്രയായപ്പോൾ ഒരുപക്ഷേ ഓരോ യുണൈറ്റഡ് ആരാധകരുടേയും കണ്ണുകൾ നിറഞ്ഞ ഇരിക്കണം.ഓർത്തിരിക്കാൻ ഒട്ടേറേ ഓർമ്മകൾ നൽകി കൊണ്ട് തന്നെയാണ് നിങ്ങൾ യാത്ര തിരിച്ചത്.

പിറകിൽ വരുന്ന പുതിയ മാനേജർ ഈ ടീമിനെ വച്ച് വിജയങ്ങൾ നേടിയാൽ, ഈ ടീമിന്റെ അടിത്തറ പാകിയവൻ എന്ന നിലയിൽ നിങ്ങൾ ചരിത്രത്തിൽ വാഴ്ത്തപ്പെടാൻ ഇട വരട്ടെ. നന്ദി ഒലെ

യുണൈറ്റഡ് പരിശീലകനാകാൻ താല്പര്യമുണ്ടെന്ന് PSG പരിശീലകൻ പറഞ്ഞതായി റിപ്പോർട്ട്‌..!!

ഡിവില്ല്യേർസിന് പകരക്കാരനാവാൻ സാധ്യതയുള്ള അഞ്ച് വിദേശ താരങ്ങൾ!