in

ഇംഗ്ലണ്ട് താരത്തിന്റെ മുസ്ലിം-സ്ത്രീ വിരുദ്ധ ട്വീറ്റുകൾ വിവാദമാകുന്നു

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് ബുധനാഴ്ച ലോർഡ്‌സിൽ ആരംഭിച്ചപ്പോൾ എല്ലാ തരത്തിലുള്ള വിവേചനത്തിനെതിരെയും ഒരു കരുത്തുറ്റ സന്ദേശവുമായി ആണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഉള്ള അവരുടെ തിരിച്ചുവരവിന് തുടക്കം കുറിച്ചത്. ഇത് അവർക്ക് ഏറെ പ്രശംസ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും നേടിക്കൊടു ത്തിരുന്നു.

എന്നാൽ ഇപ്പോൾ മറ്റൊരു കുഴപ്പം തലപൊക്കിയിരിക്കുകയാണ്. ഇന്ന് എല്ലാത്തരത്തിലും ഉള്ള വിവേചനങ്ങൾക്ക് എതിരെയുള്ള സന്ദേശം പ്രചരിപ്പിച്ച ഇംഗ്ലണ്ട് ടീമിലെ താരങ്ങളിൽ ഒരാളായ ഒലി റോബിൻസൻ മുമ്പ് നടത്തിയ സ്ത്രീ വിരുദ്ധവും മുസ്ലീം വിരുദ്ധവുമായ ട്വീറ്റുകൾ ചിലർ ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുകയാണ്.

വളരെ ഗുരുതരമായ വംശീയമായ പരാമർശങ്ങൾ ഉൾക്കൊള്ളുന്നത് ആയിരുന്നു ഇപ്പോൾ വെളിച്ചത്തിൽ വന്ന ഇംഗ്ളീഷ് താരത്തിന്റെ ട്വീറ്റുകൾ എല്ലാം തന്നെ. ഏഷ്യൻ വംശജരുടെ ചിരിയെ പറ്റിയും സ്ത്രീകളുടെ അന്തസിനെപ്പറ്റിയും ഒക്കെ വളരെ മോശം പരാമർശം ആണ് അദ്ദേഹം നടത്തിയത്.

അദ്ദേഹത്തിന്റെ മുസ്ലിം സുഹൃത്തിനെ ബോംബ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇസ്ലാമോഫോബിക് ട്വീറ്റുകളും താരത്തിന് എതിരെ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ ട്വീറ്റുകൾ അദ്ദേഹം 2012 ൽ 18 വയസ് പ്രായമുളളപ്പോൾ ചെയ്‌തത് ആണെന്നും പ്രായത്തിന്റെ പക്വതക്കുറവ് ആയി കാണണം എന്നും ചില ആരാധകർ പറയുന്നു.

ഇംഗ്ലണ്ട് കളിക്കാർ ഏതെങ്കിലും തരത്തിൽ ഉള്ള വിവേചനം, വംശീയത, മതപരമായ അസഹിഷ്ണുത, ലൈംഗികത, ഹോമോഫോബിയ, ട്രാൻസ്ഫോബിയ, എന്നിവയ്‌ക്കെതിരായ സന്ദേശങ്ങൾ നൽകിയ ദിവസം തന്നെ ടീമിൽ ഉള്ള ഒരാളുടെ ഇത്തരം ചെയ്തികൾ പുറത്ത് അവന്നത് ആകെ നാണക്കേട് ആയിട്ടുണ്ട്.

കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്ന WWE RAW

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് തോൽവി; ഇന്ത്യ 0-1 ഖത്തർ