in ,

ഈ തവണയും ഹസർഗക്ക്‌ മുന്നിൽ വീണു സഞ്ജു,പരാഗിന്റെ ഫിഫ്റ്റിയുടെ മികവിൽ രാജസ്ഥാൻ 144/8.

സഞ്ജുവും മിച്ചലും കൂടി രാജസ്ഥാനെ മത്സരത്തിലേക്ക് തിരകെ കൊണ്ട് വന്നു. ഒടുവിൽ സഞ്ജുവിനെ ഒരിക്കൽ കൂടി പുറത്താക്കി ഹസരഗ ബാംഗ്ലൂരിന് ബ്രേക്ക്‌ ത്രൂ നൽകി.പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണെകിലും പരാഗിന്റെ ഫിഫ്റ്റിയുടെ മികവിൽ രാജസ്ഥാൻ 144/8.

സഞ്ജു ഹസർഗയോട് ഇങ്ങനെ ചോദിക്കുന്നു ഉണ്ടാവും.” എന്റെ പൊന്ന് മോനെ വെല്ലോ ഉണ്ടേൽ പറഞ്ഞു തീർക്കു. അല്ലാതെ ഇങ്ങനെ എന്നെ ഔട്ട് ആക്കി തീർക്കല്ലേ”.സഞ്ജു അങ്ങനെ ചിന്ദിച്ചില്ലെങ്കിൽ തന്നെയെ അത്ഭുതമൊള്ളൂ.ട്വന്റി ക്രിക്കറ്റ്‌ ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് സഞ്ജു ഹസരംഗക്ക്‌ വിക്കറ്റ് നൽകി മടങ്ങുന്നത്.

ഇന്നത്തെ മത്സരത്തിന് മുന്നേ സഞ്ജു ഹസർംഗയുടെ പതിനഞ്ച് പന്തുകളാണ് നേരിട്ടിട്ടിരുന്നത് . അതിൽ നിന്ന് അദ്ദേഹം നേടിയത് വെറും എട്ടു റൺസ്.ഇന്നത്തെ മത്സരത്തിൽ ഹസർഗ ഒൻപത് പന്തുകളാണ് സഞ്ജുവിന് നേരെ എറിഞ്ഞത്. അതിൽ രണ്ട് പന്തുകളിൽ നിന്ന് സഞ്ജു പത്തു റൺസ് നേടിയെങ്കിലും ബാക്കി ഏഴു പന്തുകളിൽ നിന്ന് റൺസ് ഒന്നും കണ്ടെത്താൻ രാജസ്ഥാൻ ക്യാപ്റ്റൻ കഴിഞ്ഞില്ല.ഒടുവിൽ ഹസർഗക്ക്‌ തന്നെ വിക്കറ്റ് നൽകി സഞ്ജു മടങ്ങി.

നേരത്തെ ടോസ് ലഭിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യൂ പ്ലസ്സിസ് രാജസ്ഥാനെ ബാറ്റിങ്ങിന് അയച്ചു. തകർപ്പൻ തുടക്കം നൽകാറുള്ള ബറ്റ്ലറും പടിക്കലും പെട്ടെന്ന് കൂടാരം കയറി. പവർപ്ലേയിൽ രണ്ട് വിക്കറ്റ് വീഴ്ത്തി സിറാജ് രാജസ്ഥാനെ ബാക്ക് ഫുട്ടിലാക്കി.

സഞ്ജുവും മിച്ചലും കൂടി രാജസ്ഥാനെ മത്സരത്തിലേക്ക് തിരകെ കൊണ്ട് വന്നു. ഒടുവിൽ സഞ്ജുവിനെ ഒരിക്കൽ കൂടി പുറത്താക്കി ഹസരഗ ബാംഗ്ലൂരിന് ബ്രേക്ക്‌ ത്രൂ നൽകി.പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണെകിലും പരാഗിന്റെ ഫിഫ്റ്റിയുടെ മികവിൽ രാജസ്ഥാൻ 144/8.

നിയുക്ത PSG പരിശീലകൻ പ്രതിഫലമായി ആവശ്യപ്പെടുന്നത് ഇരട്ടിത്തുക

ഗോകുലത്തിന്റെ ISL പ്രവേശനത്തിന് തടസ്സം നിൽക്കുന്നതാര് ക്ലബ്ബ് പ്രസിഡന്റ് പറയുന്നു…