in

LOVELOVE CryCry

കേരള ഫുട്ബാളിലെ വിഗ്രഹങ്ങൾ കടപുഴകുമോ? അനസ് എടത്തൊടികയുടെ വെളിപ്പെടുത്തലുകൾക്കായുള്ള കാത്തിരിപ്പിൽ ആരാധകർ…

സെവൻസ് ഫുട്ബോളിലൂടെ കളി ജീവിതം മെനഞ്ഞ അനസ് തുടക്കത്തിൽ ഓട്ടോറിക്ഷ ഓടിച്ചായിരുന്നു വരുമാനം കണ്ടെത്തിയിരുന്നത് . ഇന്ത്യൻ കുപ്പായത്തിൽ 21 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം സന്ദേശ് ജിങ്കനൊപ്പം ഇന്ത്യൻ പ്രതിരോധത്തിലെ നിർണായക സാനിധ്യമായിരുന്നു.

ദസ്തയോ: ‘മാധ്യമ’ ത്തിന് നൽകിയ അഭിമുഖത്തിലൂടെ അനസ് എടത്തൊടിക പറഞ്ഞ വാക്കുകൾ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.ഫുട്ബാളിൽ നിന്നും വിരമിച്ചൽ എന്ത് ആണ്‌ ജോലിയിലേക്ക് തിരിയും എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് പ്രസക്തമായത്.

താൻ ഡിപ്പാർട്മെന്റ് ജോലികൾക്ക് ശ്രമിക്കുകയും അതിനുവേണ്ടി പേപ്പറുകൾ അയക്കുകയും ചെയ്തിരുന്നു. എന്നാൽ പല പ്രമുഖരും തന്നെ ചതിക്കുകയായിരുന്നു. മുന്നിൽനിന്ന് മോനെ എന്ന് വിളിച്ചവർ തന്നെയാണ് തന്നെ പിന്നിൽ നിന്നും കുത്തിയത് എന്ന് അദ്ദേഹം പറയുന്നു.ദേശീയ ടീമിൽ നിന്നും പെട്ടെന്ന് വിരമിക്കാൻ ഇതും കൂടി കാരണമായിട്ടുണ്ട്.

താൻ ഫുട്ബോളിൽ നിന്നും വിരമിച്ച ശേഷം ആ പേരുകൾ വെളിപ്പെടുത്തും. അത് വളർന്നുവരുന്ന കളിക്കാർക്കുള്ള പാഠമായിരിക്കും. ഒരുപക്ഷെ ആ വെളിപെടുതൽ വലിയൊരു വിവാദത്തിന് വഴിയാകും എന്ന് തനിക്കറിയാമെന്നും അദ്ദേഹം ആ ആഭിമുഖത്തിൽ പറയുന്നുണ്ട്.

യൂണിവേഴ്സിറ്റി കളിച്ച താരങ്ങൾക്ക് പോലും സർക്കാർ ജോലി ഉള്ളപ്പോൾ കേരളത്തിനും മഹാരാഷ്ട്രക്കും വേണ്ടി സന്തോഷ് ട്രോഫി കളിക്കുകയും കേരളക്കരയ്ക്കാകെ അഭിമാനമായി രാജ്യത്തിന് വേണ്ടി ബൂട്ട് കെട്ടുകയും ചെയ്തായാൾക്ക് പേരിന് പോലും ഒരു സർക്കാർ ജോലിയില്ലേയെന്ന മുബഷിർ എന്ന ആരാധകന്റെ വാക്കുകളിലുണ്ട് ഫുട്ബോൾ പ്രേമികളുടെ രോക്ഷം മുഴുവൻ.

കൂടുതൽ ഫുട്ബോൾ വാർത്തകൾ ആദ്യം അറിയുവാൻ ഈ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

ഏതൊരു ഫുട്ബോൾ താരത്തെയും സ്വാധീനിക്കുന്ന തരത്തിലുള്ള അനസിന്റെ കരിയർ ഉദാഹരണമാക്കി മൻഡേ മോട്ടിവേഷൻ പോസ്റ്റ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ഇറക്കിയിരുന്നു . ‘ഫുട്ബോൾ കളിക്കുമ്പോഴും ഓട്ടോറിക്ഷ ഓടിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോയി ഒടുവിൽ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെത്തി സ്വപ്നസാക്ഷാത്കാരം കൈവരിച്ച മലപ്പുറത്തുകാരന്‍’ എന്നാണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ അനസിനെക്കുറിച്ച് പറഞ്ഞത് .

സെവൻസ് ഫുട്ബോളിലൂടെ കളി ജീവിതം മെനഞ്ഞ അനസ് തുടക്കത്തിൽ ഓട്ടോറിക്ഷ ഓടിച്ചായിരുന്നു വരുമാനം കണ്ടെത്തിയിരുന്നത് . ഇന്ത്യൻ കുപ്പായത്തിൽ 21 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം സന്ദേശ് ജിങ്കനൊപ്പം ഇന്ത്യൻ പ്രതിരോധത്തിലെ നിർണായക സാനിധ്യമായിരുന്നു.

ഇദ്ദേഹത്തെപോലുള്ള ഫുട്ബോൾ താരങ്ങളോട് സർക്കാരും ഫുട്ബോൾ ഫെഡറഷനും കാണിക്കുന്ന അവഗണന ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
എന്തായാലും അനസ് എടത്തൊടികയുടെ വിരമിക്കലോടെ അദ്ദേഹം തുറന്നുപറയാൻ പോകുന്ന പേരുകളിലൂടെ കേരള ഫുട്ബാളിലെയും എന്തിനധികം പറയുന്നു ഇന്ത്യൻ ഫുട്ബാളിലെയും തന്നെ വൻവിവാദത്തിന് വഴിമരുന്നിട്ടേക്കാം. കേരള ഫുട്ബാളിലെ പല വിഗ്രഹങ്ങളും വീണുടഞ്ഞേക്കാം…. കാത്തിരിക്കാം നമുക്ക്….

ഇന്ത്യൻ ചീറ്റപ്പുലിക്കായി ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ 5 ക്ലബ്ബുകൾ കടുത്ത മത്സരത്തിൽ

ATK ഇനിയില്ല സ്വയം ശവക്കുഴി തോണ്ടി എന്നെന്നേക്കുമായി അവസാനിച്ചു, ഇതിലും വലിയ അപമാനം ഇനി സ്വപ്നങ്ങളിൽ മാത്രം…