in

LOVELOVE LOLLOL

കുമ്മിൻസിന്റെ പ്രതികാരത്തിൽ മുംബൈ കത്തിയമർന്നു, മുംബൈയെ കണ്ടാൽ ചെക്കന് പണ്ടേ ഹാലിളകും

പാറ്റ് കമ്മിൻസ്ഇങ്ങേരു ബാറ്റ്സ്മാൻ ആണോ അതോ ബൗളർ ആണോ അതോ ഓൾ റൗണ്ടർ ആണോ എന്തായാലും KKR നു നരൈൻ, റസ്സൽ കഴിഞ്ഞാൽ ചിലപ്പോ അതിനും മുകളിൽ നിക്കുന്ന ഐറ്റം ? 15 പന്തിൽ 519-20 ഓവറിൽ തീരേണ്ട കളി 16 ആം ഓവറിൽ തീർത്തു മുംബൈക്ക് വേഗം ബെഡ് റസ്റ്റ്‌ കൊടുത്തിട്ടുണ്ട് ?

ബോൾ ചെയ്യുമ്പോ തല്ല് ഞാൻ കൊണ്ടെന്നിരിക്കും. പക്ഷേ ബാറ്റ് ചെയ്യുമ്പോ തിരിച്ച് തല്ലുന്നത് കൊള്ളാൻ കെൽപ്പുള്ളവരുള്ളവരായി ആരുണ്ടടാ എന്നു ചോദിച്ചാൽ ഒരുത്തൻ ഉണ്ട്, അവനാണ് കുമ്മിൻസ്. ബൗളിങ്ങിൽ അവസാന ഓവറിൽ അവസാന 5 പന്തിൽ കമ്മിൻസ് വഴങ്ങുന്നത് 22 റൺസാണ്..

5 വിക്കറ്റ് പോയി kKR പരാജയം മണക്കുന്നിടത്ത് ഇറങ്ങി ഇയാൾ പിന്നെ കാഴ്ച വെക്കുന്നത് ഒരു മനോഹരമായ ദൃശ്യ വിരുന്നാണ് ബാറ്റിങ്ങ് വെടിക്കെട്ടിന്റെ..

Pat Cummins

14 പന്തിൽ അർധ സെഞ്ചുറി നേടി IPLലെ വേഗമേറിയ ഫിഫ്റ്റിക്കൊപ്പമെത്തുന്ന അയാൾ അഞ്ചോവറിൽ 35 റൺസ് വിജയലക്ഷ്യം ഒറ്റ ഓവറിൽ ഡാനിയേൽ സാംസിനെതിരെ നേടുകയാണ്, ആദ്യ 4 പന്തിൽ തന്നെ 22 റൺസ് നേടി അയാൾ ബൗളിങ്ങിൽ വഴങ്ങിയ കണക്ക് വീട്ടുന്നുണ്ട്

അയാൾ ക്രീസിൽ എത്തുമ്പോൾ 41 പന്തിൽ 61 റൺസ് വേണ്ട വിജയലക്ഷ്യം KKR 4 ഓവർ ബാക്കി നിൽക്കെ മറി കടക്കുമ്പോൾ അയാളുടെ സംഭവാന 56 റൺസായിരുന്നു, വെറും 15 പന്തിൽ

അരങ്ങേറ്റം ഗംഭീരമാക്കാതെ ബേബി എ ബി.

ഫുട്ബോൾ നിയമങ്ങൾ പൊളിച്ചെഴുതുന്നു, ഖത്തർ ലോകകപ്പ് മുതൽ 100 മിനിറ്റ് സമയവും പിന്നീട് അധികസമയവും