in

OMGOMG LOVELOVE AngryAngry LOLLOL CryCry

ഫുട്ബോൾ നിയമങ്ങൾ പൊളിച്ചെഴുതുന്നു, ഖത്തർ ലോകകപ്പ് മുതൽ 100 മിനിറ്റ് സമയവും പിന്നീട് അധികസമയവും

എന്നാൽ ഇക്കാര്യത്തിൽ ഫിഫക്ക് ഒറ്റക്ക് തീരുമാനമെടുത്ത് നടപ്പിലാക്കാൻ കഴിയില്ല. ഫുട്ബോളിലെ നിയമങ്ങളെ നിയന്ത്രിക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡിന്റെ അംഗീകാരം ഇക്കാര്യത്തിൽ ആവശ്യമാണ്. അതിനു വേണ്ടിയുള്ള ശ്രമത്തിലാണ് ഫിഫയിപ്പോൾ.

ഫുട്ബോൾ നിയമങ്ങൾ പൊളിച്ചെഴുതുന്നു ഖത്തർ ലോകകപ്പ് മുതൽ 100 മിനിറ്റ് സമയവും പിന്നീട് അധികസമയവും സിഐഇഎസ് ഫുട്ബോൾ ഒബ്സെർവേറ്ററിയുടെ റിപ്പോർട്ടുകൾ പ്രകാരം ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള പല ലീഗുകളിലും 60 ശതമാനത്തോളം സമയം മാത്രമേ പന്തുമായി കളിക്കുന്നുള്ളൂ.

ഒരു മത്സരത്തിൽ അര മണിക്കൂർ പോലും കളി നടക്കുന്നില്ലെന്നും ബാക്കി സമയം മുഴുവൻ മറ്റു കാര്യങ്ങൾ കൊണ്ട് പാഴായി പോവുകയാണെന്നുമാണ് ഇതു വ്യക്തമാക്കുന്നത്. ഇതു പരിഹരിച്ച് കാണികൾക്ക് കൂടുതൽ മത്സരസമയം നൽകാനാണ് ഫിഫയുടെ പദ്ധതി.

നിലവിൽ 90 മിനുട്ടുള്ള മത്സരസമയം 100 മിനുട്ടാക്കി വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള മാറ്റങ്ങളാണ് ഫിഫ നിർദ്ദേശിക്കുന്നത്. മത്സരങ്ങളിൽ പന്തുമായി കളിക്കുന്ന സമയം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഫിഫ ഇത്തരമൊരു നീക്കം നടത്തുന്നത്. ഫിഫ പ്രസിഡന്റായ ജിയോനി ഇൻഫാന്റിനോക്ക് ഇതു നടപ്പിൽ വരുത്താൻ വളരെയധികം താൽപര്യമുണ്ട്.

മത്സരങ്ങളിൽ പത്തു മിനുട്ട് എക്‌സ്ട്രാ ടൈം നൽകിയാണ് ഫിഫ ഇപ്പോൾ ഇതു നടപ്പിലാക്കാൻ തയ്യാറെടുക്കുന്നത്. നിലവിൽ മത്സരത്തിൽ സമയം പാഴായിപ്പോയതിനനുസരിച്ച് റഫറിയാണ് അഡീഷണൽ ടൈം തീരുമാനിക്കുക. അതിനു പകരം പത്ത് മിനുട്ട് അഡീഷണൽ ടൈം ഓരോ മത്സരങ്ങൾക്കും നൽകുകയും ഇതുവഴി കളിക്കുന്ന സമയം വർധിപ്പിക്കാമെന്നുമാണ് ഫിഫ കരുതുന്നത്.

എന്നാൽ ഇക്കാര്യത്തിൽ ഫിഫക്ക് ഒറ്റക്ക് തീരുമാനമെടുത്ത് നടപ്പിലാക്കാൻ കഴിയില്ല. ഫുട്ബോളിലെ നിയമങ്ങളെ നിയന്ത്രിക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡിന്റെ അംഗീകാരം ഇക്കാര്യത്തിൽ ആവശ്യമാണ്. അതിനു വേണ്ടിയുള്ള ശ്രമത്തിലാണ് ഫിഫയിപ്പോൾ.

കുമ്മിൻസിന്റെ പ്രതികാരത്തിൽ മുംബൈ കത്തിയമർന്നു, മുംബൈയെ കണ്ടാൽ ചെക്കന് പണ്ടേ ഹാലിളകും

ചെൽസിയെ അവരുടെ കോട്ടയിൽ കത്തിച്ച് കരീമിക്കയും പിള്ളേരും ആറാടുകയാണ്