in , ,

സഞ്ജുവിന്റെ കഷ്ടപ്പാടിന് പുല്ലുവിലയോ? സഞ്ജുവിന്റെ കഷ്ടപ്പാടിന്റെ വിലകുറച്ച് രാഷ്ട്രീയ നേതാവിന്റെ പോസ്റ്റ്

സഞ്ജു ലോകകപ്പ് സ്‌ക്വാഡിൽ എത്താനുള്ള പൂർണമായ ക്രെഡിറ്റും അദ്ദേഹത്തിന് തന്നെയാണ്. അദ്ദേഹത്തിൻറെ കഷ്ടപ്പാട് തന്നെയാണ് ലോകകപ്പ് ടീമിലേക്കുള്ള വിളിക്കുള്ള കാരണം. എന്നാൽ സഞ്ജുവിന്റെ കഷ്ടപ്പാടിന് തീരെ വിലയുള്ളതാക്കുന്ന ഒരു രാഷ്ട്രീയക്കാരൻെറ പോസ്റ്റാണ് ആരാധകരെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നത്.

മലയാളികളെ ഏറെ സന്തോഷത്തിലാഴ്ത്തിയ വാർത്തയായിരുന്നു വരാനിരിക്കുന്ന ടി20 ലോകകപ്പിന്റെ സ്‌ക്വാഡിൽ സഞ്ജു ഉൾപ്പെട്ടത്. ഏറെ നാളത്തെ കഠിനാധ്വാനത്തിലൂടെയും പല അവഗണകൾക്കുമൊടുവിലാണ് സഞ്ജുവിന് ലോകകപ്പ് സ്‌ക്വാഡിൽ ഇടം ലഭിച്ചത്.

സഞ്ജു ലോകകപ്പ് സ്‌ക്വാഡിൽ എത്താനുള്ള പൂർണമായ ക്രെഡിറ്റും അദ്ദേഹത്തിന് തന്നെയാണ്. അദ്ദേഹത്തിൻറെ കഷ്ടപ്പാട് തന്നെയാണ് ലോകകപ്പ് ടീമിലേക്കുള്ള വിളിക്കുള്ള കാരണം. എന്നാൽ സഞ്ജുവിന്റെ കഷ്ടപ്പാടിന് തീരെ വിലയുള്ളതാക്കുന്ന ഒരു രാഷ്ട്രീയക്കാരൻെറ പോസ്റ്റാണ് ആരാധകരെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നത്.

സഞ്ജു സാംസണെ ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ എടുത്തത് ബിജെപി സംസ്ഥാന സംഘടന സെക്രട്ടറി കെ സുഭാഷിൻ്റെ ഇടപെടലിലെന്നാണ് ബിജെപി സംസ്ഥാന പാനലിസ്റ്റ് അംഗം ജോമോൻ ചക്കാലക്കൽ ഫേസ്ബുക്കിൽ കുറിച്ചത്. നിലവിൽ ഈ പോസ്റ്റ് നീക്കം ചെയ്തിരിക്കുകയാണ്.

ജോമോൻ ചക്കാലക്കലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

BJP കേരളാ ഘടകത്തിന്റെ സംഘടനാ ചുമതലയുള്ള ഒരേ ഒരു ജനറൽ സെക്രട്ടറി … കർക്കശക്കാരനായ നേതാവ് …. പ്രായഭേദമെന്യേ എല്ലാവരും ചെറിയ ഭയത്തോടെ ആണ് സുഭാഷ്‌ജിയോട് ഇടപെടുക ഒള്ളു …. അത് സുഭാഷ്‌ജിയുടെ കൂടെ മീറ്റിംഗിൽ ഇരിക്കുന്നവർക്ക് അറിയാം ….. ചാനലുകളുടെ മുൻപിൽ വരാൻ ഒട്ടും ഇഷ്ടപെടാത്ത ഒട്ടും മാധ്യമ ശ്രദ്ധ പോലും ആഗ്രഹിക്കാത്ത പാർട്ടി താല്പര്യങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന നേതാവ് …. മോദിജി പോലെയുള്ള അമിത് ഷാജി പോലെയുള്ള ബി എൽ സന്തോഷ്ജി പോലെയുള്ള ആളുകളെ ഒക്കെ ഇടനിലക്കാരില്ലാതെ നേരിട്ട് വിളിക്കുന്ന കേരളത്തിലെ വിരലിൽ എണ്ണാവുന്ന ചുരുക്കം നേതാക്കളിൽ ഒരാൾ ……. ഇത്രയും പറഞ്ഞത് സുഭാഷ്‌ജി ആരാണെന്ന് അറിയാത്തവർക്ക് വേണ്ടിയാണു …..ഇനി വിഷയത്തിലേക്ക് വരാം ……

ഈ അടുത്ത് തിരുവനന്തപുരത്തു വെച്ച് സുഭാഷ്‌ജിയുടെ അധ്യക്ഷതയിൽ പാർട്ടി ഭാരവാഹികളുടെ ഒരു യോഗം നടന്നു ….. കുമ്മനം രാജശേഖരൻജിയാണ് മീറ്റിംഗ് ഉൽഘാടനം ചെയ്തത് ……. മറ്റു നേതാക്കൾ എല്ലാം യോഗത്തിൽ ഉണ്ടായിരുന്നു ….. എന്റെ സ്നേഹിതരായ സന്ദീപ് വാര്യരും യുവരാജ് ഗോകുലും പാലക്കാട് ജില്ല സെക്രട്ടറി രവിയേട്ടനും കണ്ണൂരിലെ സ്ഥാനാർഥി രഘുനാഥ്‌ജിയും തുടങ്ങി മറ്റു പല സീനിയർ നേതാക്കളും ഉണ്ടായിരുന്നു …… യോഗത്തിൽ കുറച്ചുപേർക്ക് സംസാരിക്കാൻ അവസരം കിട്ടിയ കൂട്ടത്തിൽ എനിക്കും അവസരം ലഭിച്ചു …… മറ്റു പല കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ ഞാൻ സഞ്ചു സാംസൺ എന്ന കേരള ഐകന്റെ കാര്യവും സംസാരിച്ചു …….

അർഹത ഉണ്ടായിട്ടും പല കാര്യങ്ങൾ പറഞ്ഞു സഞ്ചുവിനെ ഇന്ത്യൻ ടീമിൽ നിന്നും മാറ്റി നിർത്തുന്നു എന്ന സംസാരം പൊതുമധ്യത്തിൽ ഉണ്ട് എന്ന് ഞാൻ സുഭാഷ്‌ജിയോട് പറഞ്ഞു ….. പറയുന്നതിൽ കഴമ്പുണ്ട് എന്ന് തോന്നുന്ന കാര്യങ്ങൾ സുഭാഷ്‌ജി നോട്ട് ചെയ്യാറുണ്ട് …. ഞാൻ പറഞ്ഞ ഈ കാര്യം നോട്ട് ചെയ്തു ….. അർഹത ഉണ്ടായിട്ടും അവസരം നഷ്ടപെടുന്നുണ്ടെങ്കിൽ അതിൽ ഇടപെട്ടിരിക്കും എന്ന് മറുപടിയും തന്നു …… മീറ്റിംഗ് കഴിഞ്ഞപ്പോൾ കൂടെയുള്ളവർ പറഞ്ഞു സുഭാഷ്‌ജി നോട്ട് ചെയുകയും ഇടപെടുകയും ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട് എങ്കിൽ അത് നടന്നിരിക്കും എന്ന് ….. കാരണം പറ്റാത്ത കാര്യങ്ങൾ അദ്ദേഹം നോക്കാം എന്ന് സുഖിപ്പിച്ചു പറയുന്ന സ്വാഭാവം അദ്ദേഹത്തിനില്ല എന്നും പലരും പറഞ്ഞു …..

രണ്ട് ദിവസമായി ലോകകപ്പിന്റെ ടീം പ്രഖ്യാപനത്തിന്റെ വാർത്തകൾ പല ഭാഗത്തു നിന്നും വരുമ്പോൾ KL രാഹുലിനെ പോലെ ഒരാളെ മാറ്റിയിട്ട് സഞ്ചുവിന് അവസരം കൊടുക്കാൻ ഒരു സാധ്യതയും ഇല്ല എന്ന മാധ്യമ വാർത്ത കണ്ടപ്പോൾ ഞാൻ ഞങ്ങളുടെ പാലക്കാട് ജില്ല പ്രസിഡൻറ് ഹരിയേട്ടനെ വിളിച്ചു …… അദ്ദേഹം പറഞ്ഞു സുഭാഷ്‌ജി ഏറ്റെടുത്ത കാര്യത്തിൽ ഇനി ഒരു ടെൻഷനും അടിക്കേണ്ട,മാധ്യമ വാർത്തകൾ ഒന്നും നോക്കണ്ട എന്ന മറുപടിയും ലഭിച്ചു ….. അപ്പോൾ തന്നെ 15 അംഗ ടീമിൽ സഞ്ചു ഉണ്ടെന്ന് ഞാൻ ഉറപ്പിച്ചു …..

സുഭാഷ്‌ജിയെ സംബന്ധിച്ചിടത്തോളം ഇങ്ങനെ എഴുതുന്നത് പോലും അദ്ദേഹത്തിനിഷ്ടമല്ല ….. കാരണം അദ്ദേഹം പബ്ലിസിറ്റി ഒട്ടും ആഗ്രഹിക്കാത്ത മനുഷ്യനാണ്.

മോനെ സഞ്ചു ഈ ലോകകപ്പുമായി മാത്രം ഇങ്ങോട്ട് വണ്ടി കയറിയാൽ മതി കേട്ടോ ….. ഇതാണ് ഫേസ്ബുക്ക് പോസ്റ്റ്.

ലൂണയുടെ മുൻ ടീമിൽ നിന്നുമൊരു കിടിലൻ താരത്തിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ😍🔥

ആശ്വസിക്കാം; ബ്ലാസ്റ്റേഴ്സിന് 3 സന്തോഷ വാർത്തകൾ