വികാരം അടക്കിവെക്കാൻ കഴിയാതെ ഓസ്ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിങ്.ഐ സി സി ക്ക് കൊടുത്ത അഭിമുഖത്തിലാണ് താരം കണ്ണീനീരോടെ വോണിനെ ഓർത്തുയെടുത്തത്. താരത്തിന്റെ വാക്കുകളിലേക്ക്.
ഞാൻ കുട്ടികളോട് ഒപ്പം നെറ്റ്സിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. അപ്പോയാണ് റിയാനാ (പോണ്ടിങ്ങിന്റെ ഭാര്യ )വാർനിയെ പറ്റി പറയുന്നത്.ഞാൻ പെട്ടെന്ന് അവളുടെ കയ്യിൽ നിന്ന് ഫോൺ എടുത്ത് നോക്കി, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, അത് ഇപ്പോഴും അങ്ങനെ തന്നെ.
എനിക്ക് ശരിക്കും സംസാരിക്കാൻ കഴിഞ്ഞില്ല, ഓരോ തവണയും അവനെയും ഞങ്ങളുടെ അനുഭവങ്ങളെയും ഞങ്ങളുടെ യാത്രയെയും കുറിച്ച് ഞാൻ ചിന്തിക്കുമ്പോൾ എനിക്ക് വാക്കുകൾക്ക് കുറവുണ്ടായി.അദ്ദേഹത്തെ ടി വി യിൽ കാണിക്കുമ്പോൾ എല്ലാം ഞാൻ ടി വി ഓഫ് ചെയ്യുകയാണ് എന്നും പോണ്ടിങ് പ്രതികരിച്ചു.
തന്റെ ക്യാപ്റ്റൻസി കരിയറിൽ ഷെയിൻ വോണെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയതു റിക്കി പോണ്ടിങ്ങാണ്.അദ്ദേഹത്തിന് കീഴിൽ ഒരു ലോകകപ്പ് സ്വന്തമാക്കാൻ ഷെയിൻ വോണിന് സാധിച്ചിട്ടുണ്ട്.
എന്തായാലും ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് വോണിന്റെ മരണവാർത്ത പുറത്തു വന്നത്. ഹൃദയാഘാതമായിരുന്നു മരണത്തിന് കാരണം.