in , ,

LOVELOVE

ബ്രസീലിനും ഉറുഗായ്ക്കുമെതിരെ മെസ്സി കളിക്കുമോ?

പാരിസ് സെന്റ് ജർമയിനേക്കാൾ ലയണൽ മെസ്സി അർജന്റീനയ്‌ക്കൊപ്പമാണെന്ന് അടുത്തിടെ PSG ക്ലബ്ബിന്റെ സ്‌പോർട്‌സ് ഡയറക്ടർ ലിയോനാർഡോ പ്രസ്താവിച്ചതിനാൽ ഈ അന്താരാഷ്ട്ര ഇടവേളയിൽ മെസ്സി കളിക്കുന്ന ഓരോ മിനിറ്റിലും പിഎസ്‌ജി താരത്തെ നിരീക്ഷിച്ചേക്കും .

Messi and Neymar

ഫിഫയുടെ ലോകകപ്പ്‌ യോഗ്യത മത്സരങ്ങൾക്ക് വേണ്ടിയുള്ള ഇന്റർനാഷണൽ ബ്രേക്ക്‌ ഈ ആഴ്‌ച വരുകയാണ്. ഫ്രഞ്ച് പവർ ഹൗസായ PSG-യിൽ നിന്ന് ലയണൽ മെസ്സി ഉൾപ്പെടെ വിവിധ കളിക്കാർ അവരുടെ ദേശീയ ടീമിലേക്ക് പോകുന്നുണ്ട് .

നിലവിൽ പരിക്ക് കാരണം മൈതാനത്തിന് പുറത്തിരിക്കുന്ന ലയണൽ മെസ്സിയെ അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോനി ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങൾക്ക് വേണ്ടിയുള്ള അർജന്റീന ടീമിൽ ഉൾപെടുത്തിയിട്ടുണ്ട് .

Classic perfomance of Messi vs Uruguay [Twiter]

ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരെ അർജന്റീനയുടെ രണ്ട് മത്സരങ്ങളിലും കളിക്കാൻ ലയണൽ മെസ്സി പദ്ധതിയിടുന്നതായി മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ട് ചെയ്യുന്നുണ്ട് . ഈ മത്സരങ്ങളുടെ പ്രത്യേകത എന്ന് പറയുന്നത് ലേറ്റിനമേരിക്കയിലെ മികച്ച രണ്ടുടീമുകൾക്കെതിരായും ഖത്തറിലേക്കുള്ള ലോകകപ്പ് യോഗ്യത ഉറപ്പാക്കാൻ കഴിയുമെന്നതിനാലും ഈ രണ്ട് മത്സരങ്ങളിലും പങ്കെടുക്കാൻ അർജന്റീന നായകനായ ലയണൽ മെസ്സി ആഗ്രഹിക്കുന്നുണ്ട് എന്നാണ് മുണ്ടോ ഡിപ്പോർട്ടിവോ വ്യക്തമാക്കുന്നത് .

കൂടാതെ, അർജന്റീനയ്ക്കായി ഈ രണ്ട് മത്സരങ്ങളിലും 90 മിനിറ്റും കളിക്കാനാണ് മെസ്സി ഉദ്ദേശിക്കുന്നതെന്നും സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം തന്റെ പരിക്കിന്റെ ചികിത്സക്ക് വേണ്ടി സപാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ എത്തിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു .

പാരിസ് സെന്റ് ജർമയിനേക്കാൾ ലയണൽ മെസ്സി അർജന്റീനയ്‌ക്കൊപ്പമാണെന്ന് അടുത്തിടെ PSG ക്ലബ്ബിന്റെ സ്‌പോർട്‌സ് ഡയറക്ടർ ലിയോനാർഡോ പ്രസ്താവിച്ചതിനാൽ ഈ അന്താരാഷ്ട്ര ഇടവേളയിൽ മെസ്സി കളിക്കുന്ന ഓരോ മിനിറ്റിലും പിഎസ്‌ജി താരത്തെ നിരീക്ഷിച്ചേക്കും .

മെസ്സി അർജന്റീനക്കൊപ്പം കളിക്കുന്നതിൽ സന്തോഷമില്ലാതെ PSG ഡയറക്ടർ, ഒടുവിൽ അത് തുറന്നുപറഞ്ഞു…

മുനാഫ് പട്ടേൽ തിരിച്ചെത്തുന്നു, ഇത്തവണ ചെന്നൈക്ക് വേണ്ടി കളിക്കും…